Home LATEST NEWS malyalam പുതിയ വാർത്ത ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വില്‍പ്പനക്കാരിയെ കബളിപ്പിച്ചയാള്‍ പിടിയില്‍

ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വില്‍പ്പനക്കാരിയെ കബളിപ്പിച്ചയാള്‍ പിടിയില്‍

12
0

Source :- SIRAJLIVE NEWS

കല്‍പ്പറ്റ |  ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വില്‍പ്പനക്കാരിയില്‍ നിന്നും പണം തട്ടിയയാള്‍ പോലീസ് പിടിയിലായി . കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി അബ്ബാസ് അലി(48)യെയാണ് കല്‍പ്പറ്റ എസ്‌ഐ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കല്‍പ്പറ്റ ബീവറേജിന് സമീപം ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്ന വില്‍പ്പനക്കാരിയെ കബളിപ്പിച്ച് 5000 രൂപ കൈക്കലാക്കി സ്‌കൂട്ടറില്‍ ജില്ല വിടാന്‍ ശ്രമിക്കവേ ലക്കിടിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. ലോട്ടറി ടിക്കറ്റിന്റെ അഞ്ചാമത്തെ അക്കം ചുരണ്ടി മാറ്റി മറ്റൊരു അക്കം ഒട്ടിച്ചുവച്ചായിരുന്നു തട്ടിപ്പ്. 5000 രൂപ സമ്മാനാര്‍ഹമായ ടിക്കറ്റായി കാണിച്ചാണ് പണം തട്ടിയെടുത്തത്.