Home lifestyle malyalam ഹൈദരാബാദിന്‌ പത്ത്‌ വിക്കറ്റ്‌ ജയം

ഹൈദരാബാദിന്‌ പത്ത്‌ വിക്കറ്റ്‌ ജയം

1
0

Source :- MANGALAM NEWS

uploads/news/2024/05/708293/s1.jpg

ഹൈദരാബാദ്‌: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‌ പത്ത്‌ വിക്കറ്റ്‌ ജയം.
ആദ്യം ബാറ്റ്‌ ചെയ്‌ത ലഖ്‌നൗ നാല്‌ വിക്കറ്റിന്‌ 165 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സണ്‍റൈസേഴ്‌സ് കളി തീരാന്‍ 62 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ട്രാവിസ്‌ ഹെഡ്‌ (30 പന്തില്‍ എട്ട്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 89), അഭിഷേക്‌ ശര്‍മ (28 പന്തില്‍ ആറ്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 75) എന്നിവരുടെ അപരാജിത ബാറ്റിങ്ങാണ്‌ സണ്‍റൈസേഴ്‌സിന്‌ മികച്ച ജയം സമ്മാനിച്ചത്‌.
ലഖ്‌നൗ തോറ്റതോടെ മുംബൈ ഇന്ത്യന്‍സ്‌ നോക്കൗട്ട്‌ കാണാതെ പുറത്തായി. 30 പന്തില്‍ 55 റണ്ണുമായിനിന്ന ആയുഷ്‌ ബദോനിയും 26 പന്തില്‍ ഒരു സിക്‌സറും ആറ്‌ ഫോറുമടക്കം 48 റണ്ണുമായിനിന്ന നികോളാസ്‌ പൂരാനുമാണു ലഖ്‌നൗവിനെ കരകയറ്റിയത്‌. കൂട്ടുകെട്ട്‌ 52 പന്തില്‍ 99 റണ്ണുമായി തിളങ്ങി.
ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്‌ (രണ്ട്‌), മാര്‍കസ്‌ സ്‌റ്റോനിസ്‌ (മൂന്ന്‌), നായകനും ഓപ്പണറുമായ ലോകേഷ്‌ രാഹുല്‍ (33 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 29), കൃനാല്‍ പാണ്ഡ്യ (21 പന്തില്‍ രണ്ട്‌ സിക്‌സറടക്കം 24) എന്നിവരാണു പുറത്തായത്‌. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ഡി കോക്ക്‌ പുറത്തായി. ഡി കോക്കിന്റെ മിന്നല്‍ ഷോട്ടിനെ ബൗണ്ടറി ലൈനിന്‌ തൊട്ടടുത്തുനിന്ന്‌ നിതീഷ്‌ കുമാര്‍ റെഡ്‌ഡി ഉജ്വലമായി പിടികൂടി. മാര്‍കസ്‌ സ്‌റ്റോനിസിനെ സന്‍വീര്‍ സിങ്ങിന്റെ കൈയിലെത്തിച്ച്‌ ഭുവി ലഖ്‌നൗവിനെ തകര്‍ത്തു. ലോകേഷ്‌ രാഹുലിനെ നായകന്‍ പാറ്റ്‌ കുമ്മിന്‍സ്‌ ടി. നടരാജന്റെ കൈയിലെത്തിച്ചൂ.

Ads by Google