Home lifestyle malyalam ഷവര്‍മ കഴിച്ച് ആരോഗ്യ നില മോശമായി, മൂന്നാം ദിവസം മരണം; മുംബൈ പോലീസ് രണ്ട് പേരെ...

ഷവര്‍മ കഴിച്ച് ആരോഗ്യ നില മോശമായി, മൂന്നാം ദിവസം മരണം; മുംബൈ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു

1
0

Source :- MANGALAM NEWS

shawarma, mumbai police, arrest

representing image

മുംബൈ; ഷവര്‍മ കഴിച്ചതിനെ പിന്നാലെ ആരോഗ്യ നില മോശമായി യുവാവ് മരണപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

യുവാവ് ഷവര്‍മ്മ വാങ്ങിയ കടയുടെ ഉടമകളെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

മുംബൈയിലാണ് 19 വയസുകാരനായ പ്രഥമേഷ് ബോക്‌സേ, ഷവര്‍മ കഴിച്ച് പിറ്റേ ദിവസം മുതല്‍ ശാരീരിക അവശതകള്‍ അനുഭവിക്കുകയും ദിവസങ്ങള്‍ക്ക് ശേഷം മരിക്കുകയും ചെയ്തത്. ട്രോംബേ ഏരിയയിലെ ഒരു ഷവര്‍മ സ്റ്റാളില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാവ് ഷവര്‍മ വാങ്ങി കഴിച്ചത്. പിന്നാലെ ശനിയാഴ്ച മുതല്‍ കടുത്ത വയറുവേദനയും ഛര്‍ദിയും തുടങ്ങി. തൊട്ടടുത്ത മുനിസിപ്പല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഡോക്ടറെ കണ്ട് മരുന്നുവാങ്ങി തിരിച്ചെത്തിയതിന് ശേഷം വീണ്ടും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി.

Ads by Google