Home LATEST NEWS malyalam പുതിയ വാർത്ത വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ; മൊറോക്കയിലെ സയാമീസ് ഇരട്ടകളായ സാജയും ദുഹയും റിയാദിലെത്തി

വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ; മൊറോക്കയിലെ സയാമീസ് ഇരട്ടകളായ സാജയും ദുഹയും റിയാദിലെത്തി

15
0

Source :- SIRAJLIVE NEWS

റിയാദ്  | മൊറോക്കോയില്‍ നിന്നുള്ള സയാമീസ് ഇരട്ടകളായ സാജയും ദുഹയും വേര്‍പിരിയല്‍ ശസ്ത്രക്രിയക്കായി സഊദി തലസ്ഥനമായ റിയാദിലെത്തി. തിരുഗേഹങ്ങളുടെ സൂക്ഷിപ്പ് കാരനും സഊദി ഭരണാധികരിയുമായ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും പ്രത്യേക നിര്‍ദേശപ്രകാരമാണ് പ്രത്യേക വിമാനത്തില്‍ മാതാപിതാക്കളോടൊപ്പം റിയാദിലെത്തിച്ചത് . വേര്‍പിരിയല്‍ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പിനായി ഇരട്ടകളെ റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.

സയാമീസ് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ പ്രോഗ്രാമിന്റെ മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ തലവന്‍ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കല്‍ ടീമുകളുടെ നേതൃത്വത്തില്‍ കുട്ടികളുടെ വേര്‍പിരിയല്‍ സാഹചര്യം പഠിച്ച ശേഷമാവും ശസ്ത്രക്രിയയും തുടര്‍ ചികിത്സയും ലഭ്യമാക്കുക.