Source :- SIRAJLIVE NEWS
തിരുവനന്തപുരം | വിവിധ ജില്ലകളില്‍ വേനല്‍ മഴ കനത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയുന്നു. ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്ന് കെ എസ് ഇ ബി.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതലാണ് അര മണിക്കൂര്‍ വരെ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന് കരുതിയെങ്കിലും മഴ പെയ്ത് ചൂട് കുറഞ്ഞതോടെ വൈദ്യുതി പ്രതിസന്ധിയില്‍ ആശ്വാസമായി. കഴിഞ്ഞ പത്ത് വര്‍ഷം ലോഡ് ഷെഡിങ്ങോ പവര്‍ക്കട്ടോ ഇല്ലാതിരുന്ന കേരളത്തിന്റെ സദ് പേരിനു ദോഷം വരുമായിരുന്ന സാഹചര്യത്തില്‍ നിന്നാണ് സര്‍ക്കാര്‍ രക്ഷപ്പെട്ടത്.
അമിത ഉപഭോഗം കാരണം ലോഡ് കൂടുന്നതിനാല്‍ വൈദ്യുതി വിതരണ, പ്രസരണ ശൃംഖലയില്‍ ഉണ്ടാവുന്ന ആഘാതം ഒഴിവാക്കാന്‍ നിയന്ത്രണം കൂടിയേ തീരു എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരിച്ചത്. ഊര്‍ജ്ജ സെക്രട്ടറി പങ്കെടുത്ത കെ എസ് ഇ ബി ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം.
കഴിഞ്ഞ ദിവസങ്ങളില്‍ ഓവര്‍ ലോഡ് കാരണം ട്രാന്‍സ്‌ഫോമര്‍ കത്തിപ്പോകുന്നത് അടക്കമുള്ള കാരണങ്ങളാല്‍ പലഭാഗങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളതെന്ന് കെ എസ് ഇ ബി പറഞ്ഞിരുന്നു. കൂടംകുളം നിലയത്തില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയതാണ് ആശ്വാസമായത്.



