Home വിനോദമാണ് entertainment malyalam വിവാദ സോഷ്യൽ മീഡിയ പോസ്‌റ്റ്; ജെപി നഡ്ഡ, അമിത് മാളവ്യ, വിജയേന്ദ്ര എന്നിവർക്കെതിരെ കേസെടുത്തു

വിവാദ സോഷ്യൽ മീഡിയ പോസ്‌റ്റ്; ജെപി നഡ്ഡ, അമിത് മാളവ്യ, വിജയേന്ദ്ര എന്നിവർക്കെതിരെ കേസെടുത്തു

2
0

Source :- ONEINDIA NEWS

India

oi-Nidhin Illikkambath

Google Oneindia Malayalam News

ബെംഗളൂരു:
രാഹുൽ
ഗാന്ധിയെ
ലക്ഷ്യമിട്ട്
കർണാടക
ബിജെപി
സോഷ്യൽ
മീഡിയയിൽ
ആനിമേഷൻ
വീഡിയോ
പങ്കിട്ടതിന്
പിന്നാലെ,
ബിജെപി
അധ്യക്ഷൻ
ജെപി
നഡ്ഡ,
ഐടി
സെൽ
മേധാവി
അമിത്
മാളവ്യ,
പാർട്ടിയുടെ
കർണാടക
ഘടകം
മേധാവി
ബിവൈ
വിജയേന്ദ്ര
എന്നിവർക്കെതിരെ
കേസെടുത്ത്
കർണാടക
പോലീസ്.

മുസ്ലീം സംവരണത്തില്‍ വിവാദ വീഡിയോയുമായി ബിജെപി, കടുത്ത വിമര്‍ശനം; നാണംകെട്ടവരെന്ന് പ്രകാശ് രാജ്മുസ്ലീം
സംവരണത്തില്‍
വിവാദ
വീഡിയോയുമായി
ബിജെപി,
കടുത്ത
വിമര്‍ശനം;
നാണംകെട്ടവരെന്ന്
പ്രകാശ്
രാജ്

രാഹുൽ
ഗാന്ധിക്ക്
പുറമെ
മുഖ്യമന്ത്രി
സിദ്ധരാമയ്യയെയും
മോശമായി
ചിത്രീകരിച്ച
കാർട്ടൂൺ
വീഡിയോയിൽ
മുസ്ലീം
വിഭാഗത്തെയും
തരംതാണ
നിലയിലാണ്
കാട്ടിയതെന്ന്
ആരോപണം
അപ്പോൾ
തന്നെ
വിവിധ
കേന്ദ്രങ്ങളിൽ
നിന്ന്
ഉയർന്നിരുന്നു.
ഇതിന്
പിന്നാലെയാണ്
മതവികാരം
വ്രണപ്പെടുത്തി,
മതസ്‌പർധ
വളർത്താൻ
ശ്രമിച്ചു
എന്നീ
വകുപ്പുകൾ
ചുമത്തി
പോലീസ്
കേസെടുത്തത്.

bjpsocialmediacase

ഏറെ
വിവാദങ്ങൾക്ക്
ഇടയാക്കിയ

കാർട്ടൂൺ
വീഡിയോയിൽ
രാഹുൽ
ഗാന്ധിയും
സിദ്ധാരാമയ്യയുമാണ്
പ്രത്യക്ഷപ്പെടുന്നത്.
അവർ
ഫണ്ട്‌
മുസ്ലീം
വിഭാഗത്തിന്
മാത്രം
നൽകുമെന്ന്
പ്രചരിപ്പിക്കുന്ന
വീഡിയോ
കർണാടക
ബിജെപിയുടെ
ഔദ്യോഗിക
എക്‌സ്
ഹാൻഡിലിലാണ്
ആദ്യമായി
വന്നത്.
പിന്നാലെ
അമിത്
മാളവ്യ
ഉൾപ്പെടെ
ഇത്
പങ്കുവയ്ക്കുകയായിരുന്നു.

വീണ്ടും അധികാരത്തിലെത്തിയാല്‍ ഒരു രാജ്യം-ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുമെന്ന് രാജ്നാഥ് സിംഗ്വീണ്ടും
അധികാരത്തിലെത്തിയാല്‍
ഒരു
രാജ്യം-ഒരു
തിരഞ്ഞെടുപ്പ്
നടപ്പിലാക്കുമെന്ന്
രാജ്നാഥ്
സിംഗ്

വീഡിയോ
പുറത്തുവന്നതിന്
പിന്നാലെ
കര്‍ണാടക
കോൺഗ്രസ്
തിരഞ്ഞെടുപ്പ്
കമ്മീഷന്
പരാതി
നൽകിയിരുന്നു.
കെപിസിസി
അംഗം
രമേശ്
ബാബുവിന്റെ
പരാതിയിലാണ്

മൂന്ന്
നേതാക്കൾക്ക്
എതിരെ
കേസ്
എടുത്തതെന്നാണ്
കർണാടക
പോലീസ്
വ്യക്തമാക്കുന്നത്.
എസ്‌സി-വിഭാഗത്തിൽപെട്ട
ആളുകളെ
പരിഭ്രാന്തരാക്കുന്നതാണ്
വീഡിയോ
എന്ന്
കാട്ടി
തിരഞ്ഞെടുപ്പ്
കമ്മീഷനും
കോൺഗ്രസ്
പരാതി
നൽകിയിരുന്നു.

അതേസമയം,
നാളെ
കർണാടകയിൽ
മൂന്നാംഘട്ട
പൊതുതിരഞ്ഞെടുപ്പ്
നടക്കാനിരിക്കെയാണ്‌

വീഡിയൊ
ബിജെപി
കേന്ദ്രങ്ങൾ
വ്യാപകമായി
പ്രചരിപ്പിച്ചത്.
അതുവഴി

സമുദായങ്ങളെ
കോൺഗ്രസിന്
വോട്ട്
ചെയ്യുന്നതിൽ
നിന്ന്
അകറ്റി
നിർത്താനാണ്
ബിജെപിയുടെ
ശ്രമമെന്നാണ്
കോൺഗ്രസ്
ആരോപിക്കുന്നത്.

കഴിഞ്ഞ
ദിവസം
തന്നെ

വിദ്വേഷ
വീഡിയോയ്ക്ക്
എതിരെ
നടൻ
പ്രകാശ്
രാജ്
ഉൾപ്പെടെയുള്ളവർ
കടുത്ത
വിമർശനം
ഉന്നയിച്ചിരുന്നു.
സമൂഹത്തിന്റെ
വിവിധ
ഭാഗങ്ങളിൽ
നിന്നുള്ളവർ
ഇതിനെതിരെ
രംഗത്ത്
വന്നിരുന്നു.
നാല്
മില്യൺ
അധികം
കാഴ്‌ചക്കാരാണ്

വീഡിയോക്ക്
ലഭിച്ചതെന്നതും
ശ്രദ്ധേയമായ
കാര്യമാണ്.

കേരളത്തില്‍ അക്കൗണ്ട് തുറക്കും; ഹിന്ദു-മുസ്ലിം ഭിന്നിപ്പിന് കോണ്‍ഗ്രസ് ശ്രമിക്കുന്നെന്ന് രാജ്‌നാഥ് സിംഗ്കേരളത്തില്‍
അക്കൗണ്ട്
തുറക്കും;
ഹിന്ദു-മുസ്ലിം
ഭിന്നിപ്പിന്
കോണ്‍ഗ്രസ്
ശ്രമിക്കുന്നെന്ന്
രാജ്‌നാഥ്
സിംഗ്

അടുത്തിടെ
ലോക്‌സഭാ
തിരഞ്ഞെടുപ്പ്
പ്രചരണ
വേളയിൽ
കോൺഗ്രസിന്
എതിരെ
മോദി
നടത്തിയ
പരാമർശങ്ങളുടെ
തുടർച്ചയായാണ്
പുതിയ
വീഡിയോ
പുറത്തുവന്നിരിക്കുന്നത്.
കോൺഗ്രസ്
നിങ്ങളുടെ
സ്വത്ത്
തട്ടിയെടുത്ത്
മുസ്ലിങ്ങൾക്ക്
നൽകും
എന്ന
പ്രധാനമന്ത്രി
നരേന്ദ്ര
മോദിയുടെ
പ്രസ്‌താവന
ഉൾപ്പെടുത്തിയ
ബിജെപിയുടെ
പ്രചരണ
വീഡിയോ
വലിയ
വിവാദങ്ങൾക്ക്
വഴിയൊരുക്കിയിരുന്നു.

English summary

Controversial Social Media Post; A Case Has Been Registered Against JP Nadda, Amit Malavya And Vijayendra