Home tech news malyalam രാഹുല്‍ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സല്‍മക്കും വക്കീല്‍ നോട്ടീസയച്ച് ആര്‍എസ്എസ്

രാഹുല്‍ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സല്‍മക്കും വക്കീല്‍ നോട്ടീസയച്ച് ആര്‍എസ്എസ്

1
0

Source :- KERALA BHOOSHANAM NEWS

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനും തമിഴ് സാഹിത്യകാരി സല്‍മക്കും ആര് എസ് എസ് വക്കീല്‍ നോട്ടീസ് അയച്ചു. ഗാന്ധിയെ കൊന്നത് ആര് എസ് എസ് എന്ന പേരില്‍ മലപ്പുറത്തു യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം പരിപാടിയില്‍ സംസാരിച്ചതിന്റെ പേരിലാണ് നോട്ടീസ് അയച്ചത്. ഗാന്ധിയെ കൊന്നത് ആര് എസ് എസ് എന്ന് പറഞ്ഞതില്‍ മാപ്പ് പറയണം എന്നാണ് ആവശ്യം. ആര് എസ് എസ് മലപ്പുറം സഹ കാര്യ വാഹക് കൃഷ്ണകുമാര്‍ ആണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ മാസം 30നായിരുന്നു യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മറ്റി പരിപാടി സംഘടിപ്പിച്ചത്.