Home lifestyle malyalam മുഖ്യമന്ത്രിയ്ക്ക് ദോഷം വരാത്ത സമീപനം ; കുഴല്‍നാടന്റെ ഹര്‍ജി ഒത്തുതീര്‍പ്പിന്റെ ഭാഗമെന്ന് വി.മുരളീധരന്‍

മുഖ്യമന്ത്രിയ്ക്ക് ദോഷം വരാത്ത സമീപനം ; കുഴല്‍നാടന്റെ ഹര്‍ജി ഒത്തുതീര്‍പ്പിന്റെ ഭാഗമെന്ന് വി.മുരളീധരന്‍

2
0

Source :- MANGALAM NEWS

uploads/news/2024/05/707782/v-muraleedharan.jpg

തിരുവനന്തപുരം: മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി ഒത്തുതീര്‍പ്പിന്റെ ഭാഗമെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ വി. മുരളീധരന്‍. മുഖ്യമന്ത്രിയ്ക്ക് ദോഷം വരാത്ത സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. മതിയായ രേഖകളില്ലാതെ എന്തിനാണ് കോണ്‍ഗ്രസ് നേതാവ് കോടതിയില്‍ പോയതെന്നും അദ്ദേഹം ചോദിച്ചു.

ഹര്‍ജി തള്ളിയതിന് പിന്നില്‍ ഒത്തുതീര്‍പ്പ് സംശയിക്കാതിരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദേശീയതല സഖ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയ്ക്ക് ദോഷം വരാത്ത സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കാണ്‍ഗ്രസ് നേതൃത്വം ഇതിന് മറുപടി പറയണമെന്നും വി. മുരളീധരന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. വിജിലന്‍സ് കോടതി അവസാന കോടതി അല്ലെന്നും പറഞ്ഞു.

പിണറായി വിജയന്റെ സ്വകാര്യയാത്രയ്ക്ക് പണം മുടക്കുന്നത് ആരാണെന്ന് പാര്‍ട്ടിപറയണമെന്നും പറഞ്ഞു. എങ്കിലും 19 ദിവസത്തെ യാത്രയുടെ പണം എവിടെ നിന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സിപിഎം പറയണം. പാര്‍ട്ടിയുടെ അനുവാദത്തോടെ ആണോ യാത്രയെന്ന് എം.വി ഗോവിന്ദന്‍ വിശദീകരിക്കണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.

Ads by Google