Home lifestyle malyalam ‘മാത്യൂ കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി’ ; ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

‘മാത്യൂ കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി’ ; ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

2
0

Source :- MANGALAM NEWS

mathew kuzhalnadan, apologize

photo; facebook

തിരുവനന്തപുരം; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹര്‍ജി തിരവനന്തപുരം വിജിലന്‍ കോടതി തള്ളിയതിന് പിന്നാലെ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചനയാണ് തുറന്ന് കാട്ടപ്പെട്ടിരിക്കുന്നതെന്ന് സിപിഎം. കുഴല്‍നാടന്‍ ഒരു ശല്യക്കാരനായ വ്യവഹാരിയായി മാറിയെന്നും പൊതു സമൂഹത്തിന് മുന്നില്‍ പുകമറ സൃഷ്ടിച്ച് ചര്‍ച്ച കൊഴുപ്പിക്കലും രാഷ്ട്രീയ മുതലെടുപ്പ് നടത്തലും മാത്രമായിരുന്നു കുഴല്‍നാടന്റെ ലക്ഷ്യമെന്നും പ്രസ്താവനയില്‍ സിപിഎം വ്യക്തമാക്കി.

കമ്പനികള്‍ നിയമപരമായി നടത്തിയ ഇടപാടില്‍ മുഖ്യമന്ത്രിയെ വലിച്ചിഴച്ച് അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ തിരക്കഥകള്‍ വിജിലന്‍സ് കോടതിയുടെ വിധിയോടെ തുറന്ന് കാട്ടപെട്ടിരിക്കുകയാണ്. സര്‍ക്കാരിനും സിപിഎമ്മിനും എതിരെ മറ്റൊന്നും പറയാനില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കൂടി സഹായത്തോടെ ഇത്തരം ഒരു കഥമെനയുകയും അതിന്റെ പിന്നാലെ വാര്‍ത്തകളും ഹര്‍ജികളും കൊണ്ടുവരികയും ചെയ്തതെന്ന് സിപിഎം പ്രസ്താവനനയില്‍ പറയുന്നു.

Ads by Google