Home LATEST NEWS malyalam പുതിയ വാർത്ത ‘മക്ക റൂട്ട്’:ആദ്യ തീര്‍ത്ഥാടക സംഘം ജിദ്ദയിലെത്തി

‘മക്ക റൂട്ട്’:ആദ്യ തീര്‍ത്ഥാടക സംഘം ജിദ്ദയിലെത്തി

6
0

Source :- SIRAJLIVE NEWS

മക്ക  | വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യ ഭൂമിയിലെത്തുന്ന തീര്‍ത്ഥാടകരുടെ യാത്രാ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് സഊദി അറേബ്യ നടപ്പിലാക്കിയ ‘മക്ക റൂട്ട്’ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ സംഘത്തെ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സഊദി ഗതാഗത, ലോജിസ്റ്റിക്‌സ് മന്ത്രി എഞ്ചിനീയര്‍ സാലിഹ് ബിന്‍ നാസര്‍ അല്‍-ജാസര്‍ സ്വീകരിച്ചു.ബംഗ്ലാദേശില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് സഊദിയ വിമാനത്തില്‍ ജിദ്ദയിലെത്തിയത്

സഊദി പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായാണ് ഗസ്റ്റ്‌സ് ഓഫ് ഗോഡ് സര്‍വീസ് പ്രോഗ്രാമിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ സംരംഭങ്ങളിലൊന്നായ ‘മക്ക റൂട്ട്’ പദ്ധതി . ഇത് വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന തീര്‍ഥാടകരുടെ നടപടിക്രമങ്ങള്‍ റെക്കോര്‍ഡ് സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയും. വിമാനത്തവളങ്ങളില്‍ ഹജ്ജ് വേളയില്‍ അനുഭവപ്പെടുന്ന തിരക്ക് പൂര്‍ണ്ണമായും ഇല്ലാതാക്കാനും സാധിക്കുമെന്നതാണ് പ്രധാന സവിശേഷത

സര്‍ക്കാര്‍ ഏജന്‍സികളും സ്വകാര്യ മേഖലയും തമ്മിലുള്ള സംയോജനത്തിന്റെ നൂതന മാതൃകയായ പദ്ധതി തീര്‍ത്ഥാടകര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്ന് തന്നെ സഊദിയിലെ എല്ലാ പ്രവേശന നടപടിക്രമങ്ങളും, ആരോഗ്യ ആവശ്യകതകളും, ബാഗേജ് കൈകാര്യം ചെയ്യലും പൂര്‍ത്തിയാക്കി ,പാസ്പോര്‍ട്ട് നിയന്ത്രണത്തിലോ ബാഗേജ് ക്ലെയിമിലോ കാത്തുനില്‍ക്കാതെ, സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്ന പ്രത്യേക പാതകളിലൂടെ, തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ നിന്ന് നേരിട്ട് മക്കയിലെ താമസ സ്ഥലങ്ങളിലേക്ക് വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയും

മികച്ച സേവനങ്ങള്‍ നല്‍കുന്നതിന് ആധുനിക സാങ്കേതികവിദ്യകളും കൃത്രിമബുദ്ധിയും ഉപയോഗപ്പെടുത്തുന്നതിനെ ആശ്രയിക്കുന്ന ഒരു സംയോജിത പ്രവര്‍ത്തന തന്ത്രത്തിനനുസരിച്ചാണ് ഗതാഗത, ലോജിസ്റ്റിക്‌സ് സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി