Home ബിസിനസ്സ് business malyalam പ്രണവ് – കല്യാണി വിവാഹ ഗോസിപ്പുകൾക്ക് മറുപടിയുമായി ലിസി

പ്രണവ് – കല്യാണി വിവാഹ ഗോസിപ്പുകൾക്ക് മറുപടിയുമായി ലിസി

16
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

സിനിമാ താരങ്ങളെ വിടാതെ പിന്തുടരുന്ന ഗോസിപ്പുകളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും പ്രണയത്തിലാണെന്ന വാർത്തകൾ. സോഷ്യൽ മീഡിയയുടെയും യൂട്യൂബ് ചാനലുകളുടെയും സജീവമായ കാലത്ത് ഇത്തരത്തിലുള്ള പ്രചരണങ്ങൾ പലപ്പോഴും അതിരുവിടാറുണ്ട്. ഇപ്പോഴിതാ, കാലങ്ങളായി തുടരുന്ന ഈ പ്രണയ-വിവാഹ ഗോസിപ്പുകളിൽ ആദ്യമായി നേരിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് കല്യാണിയുടെ അമ്മയും മുൻകാല നടിയുമായ ലിസി ലക്ഷ്മി.

വിഷു ആശംസകൾ നേർന്നുകൊണ്ട് ലിസി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ചിത്രത്തിന് താഴെ വന്ന ഒരു കമന്റാണ് ഈ പ്രതികരണത്തിന് ആധാരമായത്. പ്രണവ്-കല്യാണി വിവാഹത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്ന് കുറിച്ച ആരാധകന് വ്യാജ വാർത്ത എന്ന ഒരൊറ്റ മറുപടിയിലൂടെ ലിസി കൃത്യമായ വിശദീകരണം നൽകി. ഇതോടെ ദീർഘകാലമായി ഓൺലൈൻ ഇടങ്ങളിൽ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് ലിസി വിരാമമിട്ടിരിക്കുകയാണ്.

മുൻപും സമാനമായ വാർത്തകൾ വന്നപ്പോൾ കല്യാണി പ്രിയദർശൻ തന്നെ ഇത് നിഷേധിച്ചിരുന്നു. ‘ഹൃദയം’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ചിത്രത്തിന്റെ ഹൈപ്പിന് വേണ്ടി നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം ബോധപൂർവ്വം പടച്ചുവിട്ട തമാശകളാണ് ഇത്തരം ഗോസിപ്പുകൾക്ക് പിന്നിലെന്ന് താനും പ്രണവും സംസാരിക്കാറുണ്ടെന്ന് കല്യാണി വെളിപ്പെടുത്തിയിരുന്നു.