Home ബിസിനസ്സ് business malyalam ഡീലിമിറ്റേഷനെക്കുറിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തെറ്റായ കഥ പ്രചരിപ്പിക്കുന്നു: അമിത് ഷാ

ഡീലിമിറ്റേഷനെക്കുറിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തെറ്റായ കഥ പ്രചരിപ്പിക്കുന്നു: അമിത് ഷാ

17
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

രാജ്യത്തെ മണ്ഡല പുനര്‍നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന വാദം തെറ്റെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡീലിമിറ്റേഷനെക്കുറിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തെറ്റായ ഒരു കഥ പ്രചരിപ്പിക്കുകയാണെന്നും, ഡീലിമിറ്റേഷനുശേഷം ദക്ഷിണേന്ത്യ പോലും നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ ആയിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

മണ്ഡല പുനര്‍നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാവുന്ന സീറ്റുകളുടെ എണ്ണം വിശദീകരിച്ച് കൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം. 50 ശതമാനം സീറ്റ് വര്‍ദ്ധനവ് ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ സീറ്റുകള്‍ നല്‍കും. തമിഴ്നാട്ടില്‍ 20 , കേരളത്തില്‍ 10 സീറ്റുകള്‍, തെലങ്കാന 9 സീറ്റുകള്‍, ആന്ധ്രാപ്രദേശ് 13 സീറ്റുകള്‍ എന്നിങ്ങനെ വര്‍ധനയുണ്ടാകും. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മൊത്തം ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 129 സീറ്റുകളില്‍ നിന്ന് 195 ആയി ഉയരും. ഉത്തര്‍പ്രദേശിന് ശേഷം ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ എംപിമാരുള്ള രണ്ടാമത്തെ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 24 സീറ്റുകള്‍ കൂടി ഉണ്ടാകുമെന്നും അമിത്ഷാ അറിയിച്ചു.

എല്ലാ സംസ്ഥാനങ്ങള്‍ക്കും 50 ശതമാനം സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷവും അതേപടി തുടരും. തമിഴ്‌നാടിന്റെ സീറ്റ് വിഹിതം 7.18 ശതമാനത്തില്‍ നിന്ന് 7. 23 ശതമാനമായി ഉയരും. കര്‍ണാടകയുടെ സീറ്റ് 28 ല്‍ നിന്ന് 42 ആയി ഉയരും.