Home ബിസിനസ്സ് business malyalam പൂരം വെടിക്കെട്ട് നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം; അതാണ് ജനവികാരം

പൂരം വെടിക്കെട്ട് നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം; അതാണ് ജനവികാരം

11
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

പൂരം വെടിക്കെട്ട് നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ്. സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കണമെന്നാണ് പറഞ്ഞതെന്നും പ്രധാന വെടിക്കെട്ട് നടത്തണമെന്നാണ് ജനവികാരമെന്നും രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. അമിതമായി വെടിമരുന്ന് സൂക്ഷിച്ചു എന്നത് തെറ്റാണെന്നും രാജേഷ് പറഞ്ഞു.

“സാമ്പിള്‍ വെടിക്കെട്ട് ഒഴിവാക്കുക, പ്രധാന വെടിക്കെട്ടും പകല്‍പ്പൂരം കഴിഞ്ഞിട്ടുള്ള വെടിക്കെട്ടും നടത്തുമെന്നാണ് പറഞ്ഞത്. ഇത് നടത്തണം എന്ന വികാരമാണ് ഇന്നലെ വന്നത്. അത് അറിയിക്കും. പെസോയുടെ നിര്‍ദേശ പ്രകാരമാണ് ലൈസന്‍സി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

തീര്‍ത്തും നിയമപ്രകാരമാണ് നടത്തുന്നത്. അമിതമായി വെടിക്കെട്ട് സാധനങ്ങള്‍ കണ്ടെടുത്തു എന്ന് പറഞ്ഞാണ് നിലവില്‍ സീല്‍ ചെയ്തിരിക്കുന്നത്. പക്ഷെ 6000 കിലോ വരെ അവര്‍ക്ക് കയ്യില്‍ വയ്ക്കാന്‍ നിയമപരമായി സാധിക്കും,” രാജേഷ് പറഞ്ഞു.

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം. പെസോ നിര്‍ദേശപ്രകാരമാണ് എല്ലാം ചെയ്തത്. അല്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും രാജേഷ് പറഞ്ഞു. പാറമേക്കാവ് പടക്കനിര്‍മാണശാല ഉടമയ്‌ക്കെതിരെ കൊല്ലങ്കോട് പൊലീസ് ആണ് കേസെടുത്തത്. മുതലമട വെള്ളാരംകടവിലെ പടക്കനിര്‍മാണശാലയുടെ ലൈസന്‍സിയായ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തത്.