Home LATEST NEWS malyalam പുതിയ വാർത്ത ‘കെ സിയെ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന് നഷ്ടമാവില്ല, ഇതിനാവശ്യമായ കാര്യങ്ങള്‍ കേരള ജനത ചെയ്തിട്ടുണ്ട്’: ബ്രിട്ടാസ്

‘കെ സിയെ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന് നഷ്ടമാവില്ല, ഇതിനാവശ്യമായ കാര്യങ്ങള്‍ കേരള ജനത ചെയ്തിട്ടുണ്ട്’: ബ്രിട്ടാസ്

36
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | കോണ്‍ഗ്രസ്സിന്റെ നെടുംതൂണായ കെ സി വേണുഗോപാലിനെ ദേശീയ നേതൃത്വത്തിന് നഷ്ടമാവില്ലെന്നും ഇതിന് ആവശ്യമായ കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് എം പി. മേയ്  നാല് വരെ സ്വപ്നം കാണാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും കഴിഞ്ഞ തവണ നടത്തിയ പൊറാട്ട് നാടകം ഇത്തവണയും ആവര്‍ത്തിക്കുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു.

കോണ്‍ഗ്രസ്സിന് താങ്ങും തണലുമായി കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കണം. കെ സുധാകരന് ചില കാരണങ്ങളില്‍ കണക്ക് തീര്‍ക്കാനുണ്ട്. അതുകൊണ്ടാണ് അദ്ദേഹം കളം നിറഞ്ഞ് ആടുന്നത്.

കെ സി വേണുഗോപാലിന് ആകാമെങ്കില്‍ കെ സുധാകരനും ആകാമെന്ന് അനുയായികളെ കൊണ്ട് പറയിക്കാനുള്ള നീക്കമാണ് സുധാകരന്‍ നടത്തുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.