Home tech news malyalam കുഴല്‍നാടന്‍ തെളിവ് ഹാജരാക്കിയില്ല, മുഖ്യമന്ത്രിക്കെതിരെ മാത്രം അന്വേഷണമാവശ്യപ്പെട്ടത് രാഷ്ട്രീയ പ്രേരിതം:കോടതി

കുഴല്‍നാടന്‍ തെളിവ് ഹാജരാക്കിയില്ല, മുഖ്യമന്ത്രിക്കെതിരെ മാത്രം അന്വേഷണമാവശ്യപ്പെട്ടത് രാഷ്ട്രീയ പ്രേരിതം:കോടതി

2
0

Source :- KERALA BHOOSHANAM NEWS

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്, മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി വിധിയിലെ വിശദാംശങ്ങള്‍ പുറത്തുവന്നു. ആരോപണങ്ങള്‍ തെളിയിക്കാനുളള രേഖകള്‍ ഹാജരാക്കാന്‍ മാത്യു കുഴല്‍നാടന് കഴിഞ്ഞില്ലെന്നും അതിനാല്‍ ഹര്‍ജി തളളുന്നുവെന്നുമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നത്.
‘ആരോപണം തെളിയിക്കാന്‍ കഴിയുന്ന കൃത്യമായി ഒരു കടലാസ് പോലും കോടതിയില്‍ ഹാജരാക്കിയില്ല. സിഎംആഎല്ലിന്റെ രേഖകളില്‍ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേര്‍ക്ക് സംഭാവന നല്‍കിയതായി പറയുന്നു. പക്ഷേ, മുഖ്യമന്ത്രിക്കെതിരെ മാത്രം അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. അത് രാഷ്ട്രീയ പേരിതമല്ലേയെന്ന് കോടതി ചോദിച്ചു. അഴിമതി നിരോധന നിയമപ്രകാരം തെളിവുകളില്ലാത്തതിനാലാണ് ഹര്‍ജി തളളിയതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നായിരുന്നു ഹര്‍ജിക്കാരനായ മാത്യു കുഴല്‍നാടന്റെ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാന്‍ മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ചില രേഖകള്‍ കുഴല്‍നാടന്റെ അഭിഭാഷകന്‍ ഹാജരാക്കിയിരുന്നുവെങ്കിലും ഈ രേഖളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് വാദിച്ചു. ഇത് പരിഗണിച്ചാണ് കോടതി വിധി.