Home വിനോദമാണ് entertainment malyalam കന്യാകുമാരിയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു; അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കന്യാകുമാരിയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു; അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

2
0

Source :- ONEINDIA NEWS

India

oi-Nidhin Illikkambath

Google Oneindia Malayalam News

കന്യാകുമാരി:
കന്യാകുമാരിയിൽ
കടലിൽ
കുളിക്കുന്നതിനിടെ
തിരയിൽപ്പെട്ട്
അഞ്ച്
മെഡിക്കൽ
വിദ്യാർത്ഥികൾക്ക്
ദാരുണാന്ത്യം.
സുഹൃത്തിന്റെ
വിവാഹത്തിൽ
പങ്കെടുക്കാനായി
തിരുച്ചിറപ്പള്ളിയിൽ
നിന്നെത്തിയവരായിരുന്നു
ഇവർ.
മരിച്ചവരിൽ
രണ്ട്
പെൺകുട്ടികളും
മൂന്ന്
ആൺകുട്ടികളുമാണ്
ഉള്ളത്.
തിരുച്ചിറപ്പള്ളിയിലെ
സ്വകാര്യ
മെഡിക്കൽ
കോളേജിലെ
വിദ്യാർത്ഥികളാണ്
ഇവർ.

കന്യാകുമാരി
സ്വദേശി
പി.
സര്‍വദര്‍ശിത്
(23),
ഡിണ്ടിഗല്‍
സ്വദേശി
എം.
പ്രവീണ്‍
സാം
(23),
ആന്ധ്രാപ്രദേശില്‍
നിന്നുള്ള
വെങ്കടേഷ്
(24),
തഞ്ചാവൂര്‍
സ്വേദേശി
ഡി
ചാരുകവി
(23),
നെയ്‌വേലി
സ്വദേശി
ബി
ഗായത്രി
(25)
എന്നിവരാണ്
മുങ്ങിമരിച്ചത്.
തിങ്കളാഴ്‌ച
ഉച്ചയോടെയാണ്
ദാരുണമായ
സംഭവം
അരങ്ങേറിയത്.

drowningdeath

ഇവരുടെ
സഹപാഠിയുടെ
സഹോദരന്റെ
വിവാഹത്തില്‍
പങ്കെടുക്കാനായാണ്
12
വിദ്യാര്‍ഥികള്‍
ചേർന്ന്
നാഗര്‍കോവിലില്‍
എത്തിയത്.
ഞായറാഴ്‌ചയായിരുന്നു
വിവാഹം
നടന്നത്.
തുടർന്ന്
വിവാഹത്തിന്
ശേഷം
ഇവര്‍
കന്യാകുമാരിയിലേക്ക്
പോവുകയായിരുന്നു.
അവിടെ
വച്ചാണ്
അഞ്ച്
പേരുടെ
ജീവനെടുത്ത
ദുരന്തം
ഉണ്ടായിരിക്കുന്നത്.

തിരുച്ചിറപ്പള്ളിയിലെ
എസ്ആർഎം
കോളേജിലെ
അവസാന
വർഷ
മെഡിക്കൽ
വിദ്യാർത്ഥികളായിരുന്നു
ഇവർ.
ഇന്ന്
രാവിലെ
കന്യാകുമാരിയിലെ
സൂര്യോദയം
കണ്ട
ഇവർ
ഒൻപത്
മണിയോടെയാണ്
രാജമംഗലം
ലെമൂർ
ബീച്ചിൽ
എത്തിയത്.
തുടർന്ന്
ഇവിടെ
നിന്ന്
കടലിൽ
അധിക
ദൂരം
ഇറങ്ങാതെ
തന്നെ
കാൽ
കഴുകുകയായിരുന്നു
സംഘം
എന്നാണ്
ചില
റിപ്പോർട്ടുകൾ
സൂചിപ്പിക്കുന്നത്.
.

പൊടുന്നനെ
വന്ന
തിരമാല
ആറ്
വിദ്യാർത്ഥികളെയും
വലിച്ചുകൊണ്ട്
പോവുകയായിരുന്നു.
ഇതിൽ
ഒരാളെ
മാത്രമാണ്
രക്ഷപ്പെടുത്താൻ
കഴിഞ്ഞത്.

വിദ്യാർത്ഥിയെ
ആശുപതിയിൽ
പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭാവത്തിൽ
പോലീസ്
അന്വേഷണം
ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ
ഏഴ്
വയസുകാരനും
സമാനമായ
രീതിയിൽ
ഇവിടെ
മരണപ്പെട്ടിരുന്നു.

പിതാവിനോടൊപ്പം
കടലിൽ
കാൽ
കഴുകുന്ന
വേളയിൽ
പെട്ടെന്ന്
വന്ന
തിരമാല
ഇരുവരെയും
വലിച്ചു
പോവുകയായിരുന്നു.
കുട്ടിയുടെ
പിതാവിനെ
രക്ഷപ്പെടുത്താൻ
കഴിഞ്ഞെങ്കിലും
കുട്ടിയെ
കാണാതായിരുന്നു.
പിന്നീട്
നടത്തിയ
തിരച്ചിലിന്
ഒടുവിൽ
ഇന്ന്
രാവിലെയോടെയാണ്
കുട്ടിയുടെ
മൃതദേഹം
കണ്ടെത്തിയത്.

തെക്കൻ
തമിഴ്‌നാടും
കേരളവും
ഉൾപ്പെടെയുള്ള
മേഖകളകളിൽ
കാറ്റിന്റെ
ദിശയിൽ
കടൽ
തിരമാലകൾ
ഉയർന്നേക്കാമെന്നും
കടൽ
പ്രക്ഷുബ്ധമാകുമെന്നും
ഇന്ത്യൻ
ഓഷ്യൻ
സർവേ
നേരത്തെ
അറിയിച്ചിരുന്നു.

മുന്നറിയിപ്പ്
നിലനിൽക്കെയാണ്
കന്യാകുമാരിയിൽ
രണ്ട്
ദിവസത്തിനിടെ
ആറ്
ജീവനുകൾ
പൊലിഞ്ഞത്.

English summary

Five Medical Students Drowned While Bathing In The Sea At Kanyakumari.