Home LATEST NEWS malyalam പുതിയ വാർത്ത ഉപയോഗ്യ ശൂന്യമായ കിണറ്റില്‍ പുള്ളിപ്പുലിയുടേയും കാട്ടുപന്നിയുടേയും ജഡം കണ്ടെത്തി

ഉപയോഗ്യ ശൂന്യമായ കിണറ്റില്‍ പുള്ളിപ്പുലിയുടേയും കാട്ടുപന്നിയുടേയും ജഡം കണ്ടെത്തി

3
0

Source :- SIRAJLIVE NEWS

കോഴിക്കോട് | ഉപയോഗ്യ ശൂന്യമായ കിണറില്‍ ദുര്‍ഗന്ധത്തെ തുടര്‍ന്നു പരിശോധിച്ചപ്പോള്‍ പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടേയും ജഡം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിലാണ് ഒഴിഞ്ഞ പറമ്പിലെ കിണറ്റില്‍ പുലിയുടെ ജഡം കണ്ടത്.

പുളിക്കല്‍ ഔസേപ്പച്ചന്‍ എന്നയാളുടെ പറമ്പിനോട് ചേര്‍ന്നുള്ള ഉപയോഗശൂന്യമായ കിണറിലാണ് മൃഗങ്ങളെ ചത്ത് ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. ജഡങ്ങള്‍ പുറത്തെടുക്കാനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണ്. പ്രദേശത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം ഉണ്ടായതിന് സൂചനയൊന്നും ഉണ്ടായിരുന്നില്ല. പുള്ളിപ്പുലി കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെ രണ്ടു മൃഗങ്ങളും കിണറ്റില്‍ വീണിരിക്കാമെന്നാണു കരുതുന്നത്.

ഇന്ന് വൈകീട്ട് നാലോടെ കൂമ്പാറ തോടിന് സമീപം വാഹനം കഴുകാനായി എത്തിയവരാണ് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയില്‍ സമീപത്തെ പറമ്പിലെ കിണറില്‍ മൃഗങ്ങളുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് നാലു ദിവസത്തെ പഴക്കമെങ്കിലും ഉണ്ടെന്നാണ് കരുതുന്നത്.