Source :- SIRAJLIVE NEWS
കട്ടപ്പന| ഇടുക്കി ഇരട്ടയാറില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ കൊലപ്പെടുത്തി. ഇരട്ടയാര്‍ വയലുങ്കല്‍ രാഹുല്‍ സണ്ണി ആണ് മരിച്ചത്. സുഹൃത്ത് ഇരട്ടയാര്‍ ചക്കക്കാനം സ്വദേശി വള്ളോപ്പള്ളിയില്‍ സജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദിച്ച് അവശനാക്കിയ ശേഷം കഴുത്തില്‍ തുണി കെട്ടി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.



