Home LATEST NEWS malyalam പുതിയ വാർത്ത അരവിന്ദ് കെജ് രിവാളിനെ വിചാരണ കോടതിയില്‍ ഹാജരാക്കി

അരവിന്ദ് കെജ് രിവാളിനെ വിചാരണ കോടതിയില്‍ ഹാജരാക്കി

1
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ അരവിന്ദ് കെജ് രിവാളിനെ വിചാരണ കോടതിയില്‍ എത്തിച്ചു. ഡല്‍ഹി റോസ് അവന്യു ജില്ലാ കോടതിയിലാണ് അരവിന്ദ് കെജ് രിവാളിനെ എത്തിച്ചത്. കെജ് രിവാളിനെ എത്തിക്കുന്നതിനാല്‍ കോടതിക്ക് പുറത്ത് വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

കോടതിക്ക് പുറത്ത് കേന്ദ്ര സേനയെ വിന്യസിച്ചു. ഡല്‍ഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവര്‍ കോടതിയില്‍ എത്തി. അരവിന്ദ് കെജ് രിവാളിന്റെ ഭാര്യ സുനിത കെജരിവാളും കോടതിയില്‍ എത്തി. കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്നായിരിക്കും ഇഡി ആവശ്യപ്പെടുക. മദ്യ നയ അഴിമതി കേസിലെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഇന്നുണ്ടാകുമെന്ന് കെജ് രിവാളിന്റെ ഭാര്യ സുനിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.