Home lifestyle malyalam കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് കെജ്‌രിവാള്‍

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് കെജ്‌രിവാള്‍

1
0

Source :- MANGALAM NEWS

കെജ്‌രിവാളിനെ ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു. ചോദ്യങ്ങളോട് അദ്ദേഹം കൃത്യമായ പ്രതികരിക്കുന്നില്ലെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളസിറ്റര്‍ ജനറല്‍ എസ്.വി രാജു പറഞ്ഞു.

Arvind Kejriwal

ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തത്സഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കോടതിയുടെ ഇടപെടലിന് പുറത്തുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിന്റെ വിശ്വാസ്യത തകര്‍ന്നുവെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആക്ടിംഗ് ചീഫ് ജസ്റ്റീസ് മന്‍മോഹന്‍, ജസ്റ്റീസ് മന്‍പ്രീത് പ്രിതം സിംഗ് അറോറ എന്നിവരുടെ ബെഞ്ചാബ് ഹര്‍ജി തള്ളിയത്. രാഷ്ട്രീയ തന്ത്രങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്ന് കോടതി വ്യക്തമാക്കി. നിയമം അനുശാസിക്കുന്ന വിധത്തില്‍ സര്‍ക്കാരിന്റെ മറ്റ് വിഭാഗങ്ങള്‍ പരിശോധിക്കട്ടെയെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡല്‍ഹി സ്വദേശിയായ സുര്‍ജിത് സിംഗ് യാദവ് ആണ് ഹര്‍ജിക്കാരന്‍. സാമ്പത്തിക ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയെ സര്‍ക്കാര്‍ പദവിയില്‍ തുടരാന്‍ അനുവദിക്കരുതെന്നായിരുന്നു ആവശ്യം. ഇ.ഡി കസ്റ്റഡിയില്‍ ഇരുന്നുകൊണ്ട് കെജ്‌രിവാള്‍ മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുന്നതും ഉത്തരവുകള്‍ നല്‍കുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

അതേസമയം, കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കെജ്‌രിവാളിനെ ഇന്ന് വിചാരണ കോടതിയില്‍ വീണ്ടും ഹാജരാക്കി. തന്റെ അറസ്റ്റിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ജനങ്ങള്‍ ഇതിനോട് പ്രതികരിക്കുമെന്നും റോസ് അവന്യൂ കോടതിയിലേക്ക് പ്രവേശിക്കുന്നതിനിടെ കെജ്‌രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സിബിഐ പ്രത്യേക കോടതി ജഡ്ജി കാവേരി ബാവേജ് ആണ് കേസ് പരിഗണിക്കുന്നത്. കെജ്‌രിവാളിനെ ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു. ചോദ്യങ്ങളോട് അദ്ദേഹം കൃത്യമായ പ്രതികരിക്കുന്നില്ലെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളസിറ്റര്‍ ജനറല്‍ എസ്.വി രാജു പറഞ്ഞു.

കെജ്‌രിവാളിനെ മറ്റ് ആരോപണ വിധേയര്‍ക്കൊപ്പം ചോദ്യം ചെയ്യേണ്ടതുണ്ട്. എഎപിയുടെ ഗോവയിലെ സ്ഥാനാര്‍ത്ഥികള്‍ അടക്കം നാല് പേരുടെ മൊഴി കൂടി രേഖപ്പെടുത്തി. അവരുമായി ഇരുത്തി അദ്ദേഹത്തെ ചോദ്യം ചെയ്യണം. അതിനാല്‍ ഏഴ് ദിവസം കൂടി സമയം വേണമെന്നും ഇ.ഡി അറിയിച്ചു.

കെജ്‌രിവാള്‍ ചോദ്യം ചെയ്യലിനോട് ബോധപൂര്‍വ്വം നിസ്സഹകരിക്കുകയാണ്. പാസ്‌വേര്‍ഡുകള്‍ നല്‍കാത്തതിനാല്‍ ഡിജിറ്റല്‍ രേഖകള്‍ എടുക്കാന്‍ കഴിയുന്നില്ല. പാസ്‌വേര്‍ഡുകള്‍ നല്‍കണമോ വേണ്ടയോ എന്നത് അഭിഭാഷകരുമായി ആലോചിച്ചിട്ട് പറയാമെന്നാണ് കെജ്‌രിവാളിന്റെ മറുപടി. അദ്ദേഹം സഹകരിക്കുന്നില്ലെങ്കില്‍ പാസ്‌വേര്‍ഡുകള്‍ തകര്‍ക്കേണ്ടി വരുമെന്നും ഇ.ഡി അറിയിച്ചു.

Ads by Google