Home ബിസിനസ്സ് business malyalam മെറ്റീരിയൽ റൂം വിവാദം: എന്റെ ഭർത്താവാണ് കയറിയത്, നോട്ടീസ് ലഭിക്കാൻ വൈകി: ഫാത്തിമ തഹ്ലിയ

മെറ്റീരിയൽ റൂം വിവാദം: എന്റെ ഭർത്താവാണ് കയറിയത്, നോട്ടീസ് ലഭിക്കാൻ വൈകി: ഫാത്തിമ തഹ്ലിയ

20
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വെള്ളിമാടുകുന്ന് ജെഡിടിയിലെ മെറ്റീരിയൽ റൂം തുറന്നതിനെച്ചൊല്ലിയ വിവാദത്തിൽ പ്രതികരണവുമായി പേരാമ്പ്ര യുഡിഎഫ് സ്ഥാനാർത്ഥി ഫാതിമതഹ്ലിയാ . തന്റെ ഭർത്താവായ ഷെഹ്സാദ് സ്ഥാനാർത്ഥിയുടെ പ്രതിനിധിയായിട്ടാണ് റൂമിൽ കയറിയതെന്ന് അവർ വ്യക്തമാക്കി.

ഏപ്രിൽ 20 രാവിലെ വരണാധികാരിയുടെ ഓഫീസിൽ നിന്ന് ഫോൺ വിളി ലഭിച്ചതായും, ഔദ്യോഗിക നോട്ടീസ് ലഭിക്കാത്തതിനാൽ ആശയക്കുഴപ്പം ഉണ്ടായതായും ഫാത്തിമ പറഞ്ഞു. തുടർന്ന് 11 മണിക്ക് റൂം തുറക്കുമെന്ന് അറിഞ്ഞതോടെ ഷെഹ്സാദ് അവിടെ എത്തുകയായിരുന്നു.

താൻ 11.30ഓടെ സ്ഥലത്തെത്തിയപ്പോൾ ചില എൻവലപ്പുകൾ തുറന്ന് വിവരങ്ങൾ ലാപ്‌ടോപ്പിലേക്ക് മാറ്റുന്നതാണ് കണ്ടതെന്നും, അത് ഇലക്ഷൻ കമ്മീഷന്റെ നിർദേശപ്രകാരമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും അവർ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളിൽ മണ്ഡലം തെറ്റായി രേഖപ്പെടുത്തിയതും വിവാദം ശക്തമാക്കിയതായി ഫാത്തിമ ആരോപിച്ചു. നോട്ടീസ് വൈകിയതും ഫോൺ കൈവശമില്ലാതിരുന്നതും യുഡിഎഫ് നേതാക്കളെ ഉടൻ അറിയിക്കാൻ തടസമായെന്നും അവർ കൂട്ടിച്ചേർത്തു.