Home LATEST NEWS malyalam പുതിയ വാർത്ത സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ കുറവ്

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ കുറവ്

17
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ കുറവ്. ശനിയാഴ്ച രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡില്‍ നിന്നാണ് ഉപഭോഗം താഴേക്ക് വന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച വേനല്‍ മഴയാണ് വൈദ്യുത ഉപയോഗം കുറയാനിടയായത്. നിലവില്‍ 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതയാണ് ഇപ്പോഴും മുന്നില്‍ കാണുന്നത്. സമാനമായി കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയത്ത് 38 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗവും ആവശ്യകതയും ശനിയാഴ്ചയായിരുന്നു രേഖപ്പെടുത്തിയത്. അന്ന് 117.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ആകെ ഉപയോഗിച്ചത്.