Home LATEST NEWS malyalam പുതിയ വാർത്ത കേന്ദ്ര സർവീസിൽ 731 സ്റ്റെനോഗ്രാഫർ

കേന്ദ്ര സർവീസിൽ 731 സ്റ്റെനോഗ്രാഫർ

6
0

Source :- SIRAJLIVE NEWS

കേന്ദ്ര സർവീസിലെ 731 സ്റ്റെനോഗ്രാഫർ (ഗ്രേഡ്-സി, ഗ്രേഡ്-ഡി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ (എസ് എസ് സി) അപേക്ഷ ക്ഷണിച്ചു. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലുമായാണ് ഒഴിവുകൾ. അപേക്ഷകർക്ക് സ്റ്റെനോഗ്രാഫി അറിവുണ്ടായിരിക്കണം.

പരീക്ഷ, യോഗ്യത, പ്രായം

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ കന്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ നടക്കും. കേരളത്തിൽ ഒന്പത് പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. പന്ത്രണ്ടാംക്ലാസ്സ്/തത്തുല്യമാണ് യോഗ്യത. 2026 ആഗസ്റ്റ് ഒന്നിനകം യോഗ്യത നേടണം.

ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ അവേർനെസ്സ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. രണ്ട് മണിക്കൂറാണ് പരീക്ഷാസമയം. ചോദ്യങ്ങൾ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും. ഇംഗ്ലീഷിലോ ഹിന്ദിയിലോ എഴുതാം. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ഈ പരീക്ഷയിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് സ്റ്റെനോഗ്രാഫി സ്കിൽ ടെസ്റ്റ് ഉണ്ടാകും.
സ്റ്റെനോഗ്രാഫർ ഗ്രേഡ്- സി തസ്തികയിലേക്ക് 18-30 വയസ്സും സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി തസ്തികയിലേക്ക് 18-27 വയസ്സുമാണ് പ്രായം. ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

പരീക്ഷാ കേന്ദ്രം

ബെംഗളൂരു ആസ്ഥാനമായുള്ള കർണാടക, കേരള റീജ്യനിലാണ് കേരളവും ലക്ഷദ്വീപും കർണാടകയും ഉൾപ്പെടുന്നത്. കേരളത്തിൽ കണ്ണൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശൂർ, ആലപ്പുഴ, മലപ്പുറം എന്നിവിടങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രമുണ്ടാകും. മുൻഗണനാക്രമത്തിൽ മൂന്ന് പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.

അപേക്ഷാ ഫീസ്

വനിതകൾക്കും എസ് സി, എസ് ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും അപേക്ഷാ ഫീസ് ഇല്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം. മേയ് 16ന് രാത്രി 11 ന് മുന്പ് ഫീസടക്കണം.

അപേക്ഷ

ഓൺലൈനായി അപേക്ഷിക്കണം. ഒറ്റത്തവണ രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയോടൊപ്പം ലൈവ് ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.ssc.gov. in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാനതീയതി മേയ് 15.

അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ 20 മുതൽ 21ന് രാത്രി 11 വരെ സമയം അനുവദിക്കും. തെറ്റ് തിരുത്തുന്നതിന് ഫീസുണ്ട്.