Home LATEST NEWS malyalam പുതിയ വാർത്ത ഗസയില്‍ വീണ്ടും ആക്രമണത്തിലേക്ക് തിരിഞ്ഞേക്കാമെന്ന മുന്നറിയിപ്പുമായി ഇസ്‌റാഈല്‍ സേന

ഗസയില്‍ വീണ്ടും ആക്രമണത്തിലേക്ക് തിരിഞ്ഞേക്കാമെന്ന മുന്നറിയിപ്പുമായി ഇസ്‌റാഈല്‍ സേന

8
0

Source :- SIRAJLIVE NEWS

ഗാസ | ഗസയിലെ സമാധാന പദ്ധതി മുന്നോട്ടു പോകുന്നതിനിടെ വീണ്ടും ആക്രമണത്തിലേക്ക് തിരിഞ്ഞേക്കാമെന്ന മുന്നറിയിപ്പുമായി ഇസ്‌റാഈല്‍ സേന. പ്രകോപനമുണ്ടായാല്‍ വലിയ തിരിച്ചടി നല്‍കുമെന്നും പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറുമെന്നും ഇസ്‌റാഈല്‍ സേനാ തലവന്‍ മുന്നറിയിപ്പ് നല്‍കി.

ഹമാസിനെ ഇല്ലാതാക്കാനും ഗസയെ നിരായുധീകരിക്കാനും ഉള്ള ലക്ഷ്യങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നാണ് സര്‍വ്വ സൈനിക മേധാവിയുടെ വാക്കുകള്‍. അതേസമയം, സംഘര്‍ഷം അവസാനിപ്പിച്ച് ഗസയുടെ പുനര്‍നിര്‍മ്മാണം തുടങ്ങാനുള്ള സമയമായെന്ന് സഊദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.