Source :- SIRAJLIVE NEWS
തിരുവനന്തപുരം | കേരളത്തിന് റാപ്പിഡ് റെയില്‍ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തെ സമീപിച്ചു.
അതിവേഗ റെയില്‍ പാതക്ക് പകരമുള്ള റാപ്പിഡ് റെയില്‍ പദ്ധതിയുടെ ഡി പി ആര്‍ തയ്യാറാക്കാനുള്ള ഫണ്ടു തേടിയാണ് മുഖ്യമന്ത്രി കേന്ദ്ര നഗരകാര്യ മന്ത്രിക്ക് കത്തയച്ചത്. സില്‍വര്‍ ലൈനിനു പകരം റാപ്പിഡ് റെയില്‍ നടപ്പാക്കുമ്പോള്‍ നഗരകാര്യ മന്ത്രാലയത്തിന്റെ പിന്തുണയാണ് ആവശ്യം.



