Home ബിസിനസ്സ് business malyalam കുംഭമേള വൈറല്‍ താരത്തെ കണ്ടെത്താനായില്ല; കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് തിരികെപ്പോയി

കുംഭമേള വൈറല്‍ താരത്തെ കണ്ടെത്താനായില്ല; കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് തിരികെപ്പോയി

8
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവും കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് തിരിച്ചുപോയി. പെൺകുട്ടിയെയും പങ്കാളിയെയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മധ്യപ്രദേശ് പൊലീസ് നാട്ടിലേക്ക് തിരിച്ചത്.

അതേസമയം, തനിക്കെതിരെ വ്യാജ രേഖ ചമച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ ഇതുവരെ കേരള പൊലീസ് കേസെടുത്തിട്ടില്ല. ഉത്തർപ്രദേശ് സ്വദേശിക്ക് എതിരെയാണ് പെൺകുട്ടി പരാതി നൽകിയത്. കേസെടുക്കാത്തതിനാൽ പെൺകുട്ടിക്ക് രഹസ്യമൊഴി നൽകാൻ സാധിക്കില്ല.

പൊലീസ് നടപടി വൈകുന്നതിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പെൺകുട്ടിയും ഭർത്താവും.മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ ശ്രീനൈനാർ ദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആ സമയത്ത് പെൺകുട്ടിക്ക് 16 വയസും രണ്ടുമാസവും മാത്രമായിരുന്നു പ്രായം എന്നാണ് ദേശീയ പട്ടികവർഗ കമീഷൻ്റെ റിപ്പോർട്ട്. വിവാഹ വിവാദത്തിനിടെ പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കിയതിൽ ദുരൂഹതയിലേക്ക് വിരൽ ചൂണ്ടിയിരുന്നു.