Home LATEST NEWS malyalam പുതിയ വാർത്ത ആശങ്കകള്‍ ആസ്ഥാനത്തായില്ല; പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് കേന്ദ്രം

ആശങ്കകള്‍ ആസ്ഥാനത്തായില്ല; പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് കേന്ദ്രം

11
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി  | ആശങ്കപ്പെട്ടത് പോലെ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍.  ലിറ്ററിന് മൂന്ന് രൂപ വീതമാണ് കൂട്ടിയത്. പെട്രോള്‍ വില 94.77 രൂപയില്‍ നിന്ന് 97.77 രൂപയായും ഡീസല്‍ വില 87.67 രൂപയില്‍ നിന്ന് 90.67 രൂപയായും വര്‍ധിപ്പിച്ചു.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110.75 രൂപയും ഡീസലിന് 99.63 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 108.78 രൂപയും ഡീസലിന് 97.67 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 109.28ഉം ഡീസലിന് 98.14 രൂപയുമാണ് വില.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് നിലവിലെ വില. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 103.67 രൂപയും ഡീസലിന് 95.25 രൂപയുമാണ് നിലവില്‍.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിനു പിന്നാലെയാണ് വില വര്‍ധനവ്

ലിറ്ററിന് അഞ്ച് രൂപയുടെ വര്‍ധനവാണ് എണ്ണക്കമ്പനികള്‍ മുന്നോട്ട് വെച്ചത്. എന്നാല്‍, മൂന്ന് രൂപ വര്‍ധിപ്പിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്.രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാല്‍ മെയ് 15 ന് മുമ്പ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു