Source :- SIRAJLIVE NEWS
ന്യൂഡൽഹി | പ്രീമിയം സ്മാർട്ട്ഫോൺ വിപണി ലക്ഷ്യമിട്ട് മോട്ടറോള തങ്ങളുടെ കരുത്തനായ മോട്ടറോള എഡ്ജ് 70 പ്രോ ഇന്ത്യയിൽ പുറത്തിറക്കി. 6,500 എം എ എച്ച് ബാറ്ററിയും മീഡിയടെക് ഡിമെൻസിറ്റി 8500 എക്സ്ട്രീം ചിപ്‌സെറ്റും ഉൾപ്പെടെ മികച്ച സവിശേഷതകളുമായാണ് ഫോൺ വിപണിയിലെത്തിയിരിക്കുന്നത്.
ഇന്ത്യയിൽ 8 ജി ബി റാം, 256 ജി ബി സ്റ്റോറേജ് മോഡലിന് 38,999 രൂപയാണ് പ്രാരംഭ വില. 12 ജി ബി റാം, 256 ജി ബി സ്റ്റോറേജുള്ള ഉയർന്ന പതിപ്പിന് 41,999 രൂപ നൽകണം. പാൻടോൺ ലില്ലി വൈറ്റ്, പാൻടോൺ ടീ, പാൻടോൺ ടൈറ്റൻ എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിൽ ഫോൺ ലഭ്യമാകും. എച്ച് ഡി എഫ് സി ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 2,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏപ്രിൽ 29 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെയും ഫോൺ വാങ്ങാം.
ഡിസ്‌പ്ലേയുടെ കാര്യത്തിൽ വലിയ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. 6.8 ഇഞ്ച് സൂപ്പർ എച്ച് ഡി എക്സ്ട്രീം അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റ്, 5,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്, എച്ച് ഡി ആർ 10 പ്ലസ് സപ്പോർട്ട് എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ഫോണിന് സുരക്ഷ ഉറപ്പാക്കാൻ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7 ഐ പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്. കൂടാതെ ഐ പി 68, ഐ പി 69 റേറ്റിംഗും മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനും ഫോണിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നു.
ക്യാമറ വിഭാഗത്തിൽ സോണി എൽ വൈ ടി 710 സെൻസറോട് കൂടിയ 50 മെഗാപിക്സൽ മെയിൻ ക്യാമറയാണ് പ്രധാന ആകർഷണം. ഇതിന് ഒ ഐ എസ് പിന്തുണയുമുണ്ട്. ഇതിനൊപ്പം 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും മുൻവശത്ത് സെൽഫികൾക്കായി 50 മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറയും ക്രമീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് ഫോണിന്റെ പ്രവർത്തനം. 90 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,500 എം എ എച്ച് സിലിക്കൺ കാർബൺ ബാറ്ററിയാണ് ഫോണിലുള്ളത്. 5 ജി, വൈഫൈ 6 ഇ, ബ്ലൂടൂത്ത് 5.4, എൻ എഫ് സി തുടങ്ങിയ അത്യാധുനിക കണക്റ്റിവിറ്റി സൗകര്യങ്ങളും ഫോണിൽ ലഭ്യമാണ്.
Summary:
Motorola has officially launched the Edge 70 Pro in India, featuring a powerful 6,500mAh silicon-carbon battery and a MediaTek Dimensity 8500 Extreme processor. The device starts at a price of ₹38,999 and boasts a 6.8-inch AMOLED display with 144Hz refresh rate and 50MP triple rear cameras. It comes with military-grade durability and runs on the latest Android 16 operating system.



