Source :- SIRAJLIVE NEWS
തൊടുപുഴ | ഇടുക്കി ആല്‍പ്പാറയില്‍ യുവാവിനെ കുത്തിക്കൊന്നു. രാജന്‍ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി പത്തിനായിരുന്നു സംഭവം.
ബന്ധുവായ അനൂപാണ് രാജനെ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം ഒളിവില്‍ പോയ അനൂപിനെ ഇന്ന് പുലര്‍ച്ചെ നാലോടെ കഞ്ഞിക്കുഴി പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. രാജന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.



