Home LATEST NEWS malyalam പുതിയ വാർത്ത നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പിനെതിരെ കേസ്

നിതിന്‍ രാജിന്റെ മരണം; ലോണ്‍ ആപ്പിനെതിരെ കേസ്

24
0

Source :- SIRAJLIVE NEWS

കണ്ണൂര്‍ |  കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോണ്‍ ആപ്പിനെതിരെ കേസ്. ചക്കരയ്ക്കല്‍ പൊലീസാണ ് ഇന്‍സ്റ്റ് പേ എന്ന ആപ്പിനെതിരെ സ്വമേധയാ കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് നിതിന്‍ രാജ് ആപ്പ് വഴി 36 ശതമാനം പലിശയ്ക്ക് 15000 രൂപ വായ്പയെടുത്തത്.

ഏപ്രില്‍ മാസമായപ്പോഴേക്കും ആപ്പുമായി ബന്ധപ്പെട്ടവര്‍ നിതിനെ നിരന്തരം ഭീഷണിപ്പെടുത്താന്‍ തുടങ്ങി. നിതിനെ ആപ്പുമായി ബന്ധപ്പെട്ടവര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും ഭയപ്പെടുത്തി പണം തിരിച്ചടപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ലോണ്‍ ആപ്പ് നിതിന്റെ അധ്യാപികയുടെ ഫോണിലേക്ക് ഉള്‍പ്പെടെ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും പ്രിന്‍സിപ്പല്‍ നിതിനെ വിളിച്ചുവരുത്തി ലോണിനെക്കുറിച്ച് ചോദിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുമ്പ് സൈബര്‍ സെല്ലും കേസെടുത്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ ചക്കരയ്ക്കല്‍ പോലീസിന് കൈമാറുകയായിരുന്നു.

അതേ സമയം ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തങ്ങളെ കോളജ് അധികൃതര്‍ അറിയിച്ചിരുന്നില്ലെന്നും വിഷയത്തെ ലോണ്‍ ആപ്പിലേക്ക് ചുരുക്കിക്കെട്ടാന്‍ കരുതിക്കൂട്ടി ശ്രമം നടക്കുന്നുവെന്നും നിതിന്‍ രാജിന്റെ കുടുംബം ആരോപിക്കുന്നു