Home LATEST NEWS malyalam പുതിയ വാർത്ത വിവാഹ സത്കാര സദ്യയില്‍ പപ്പടം വിളമ്പിയില്ല; വധുവിന്റേയും വരന്റേയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടതല്ല്

വിവാഹ സത്കാര സദ്യയില്‍ പപ്പടം വിളമ്പിയില്ല; വധുവിന്റേയും വരന്റേയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടതല്ല്

8
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം|തിരുവനന്തപുരത്ത് വിവാഹ സത്കാര സദ്യയില്‍ പപ്പടം വിളമ്പാത്തതിന്റെ പേരില്‍ വധുവിന്റേയും വരന്റേയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടതല്ല്. ഊരുട്ടമ്പലത്തിനു സമീപം നീറമണ്‍കരയിലാണ് സംഭവം. വിവാഹ സത്കാര ഹാളില്‍ പപ്പടം എത്താതിരുന്നതോടെ ഊട്ടുപുരയില്‍ നിന്നാണ് പ്രശ്‌നം തുടങ്ങിയത്. ചെറിയ വാക്കേറ്റം വലിയ തര്‍ക്കമായി തല്ലിലേക്കു നീങ്ങുകയായിരുന്നു.

മാറനല്ലര്‍- നരുവാമൂട് പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശത്താണ് വിവാഹ സത്കാരം നടന്നത്. വിവരം അറിഞ്ഞ് മാറനല്ലൂരില്‍ നിന്നും നരുവാമൂട്ടില്‍ നിന്നും പോലീസ് സ്ഥലത്തെത്തി. എന്നാല്‍ പരാതി നല്‍കാന്‍ ഇരു കൂട്ടരും വിസമ്മതിച്ചു. ഇതോടെ പോലീസ് മടങ്ങി പോകുകയായിരുന്നു. അടിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നു.