Source :- SIRAJLIVE NEWS
കൊല്ലം| കൊല്ലം കരുനാഗപ്പള്ളിയില്‍ മധ്യവയസ്‌കനെ മര്‍ദിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി ഉദയകുമാറിനാണ് മര്‍ദനമേറ്റത്. വഴി തടസ്സപ്പെടുത്തിയ കാര്‍ മാറ്റിയിടാന്‍ പറഞ്ഞതിന്റെ വിരോധത്തിലാണ് മര്‍ദനം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അന്‍സര്‍, ഫൈസല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആക്രമണത്തില്‍ പരുക്കേറ്റ ഉദയകുമാര്‍ ചികിത്സയിലാണ്.



