Home ബിസിനസ്സ് business malyalam ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു

ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു

7
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. യാത്രാസൗകര്യം ഇല്ലാത്തതിനാല്‍ സംസ്ഥാനത്ത് ഉടനീളം യാത്രക്കാര്‍ വലഞ്ഞു. മിക്ക ജില്ലകളിലും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല.

ഓട്ടോ ടാക്‌സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തു. റെയില്‍വേ സ്റ്റേഷനിലടക്കം എത്തിയവര്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണുള്ളത്. പൊലീസും സന്നദ്ധസംഘടനകളും പകരം സംവിധാനമൊരുക്കിയിട്ടുണ്ട്.

ബുധനാഴ്ച അര്‍ധരാത്രി 12 മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രി 12 വരെയാണ് പണിമുടക്ക്. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസര്‍വീസുകളെയും ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.