Source :- SIRAJLIVE NEWS
മലപ്പുറം | ചരിത്ര മുഹൂർത്തങ്ങളെ പുനരാവിഷ്‌കരിച്ച് മഅ്ദിൻ സാദാത്ത് അക്കാദമി സംഘടിപ്പിക്കുന്ന “അവ്വലു ബൈത്ത്’ എക്‌സ്‌പോ മലപ്പുറം സ്വലാത്ത് നഗറിലെ സംസ്ഥാന ഹജ്ജ് ക്യാമ്പ് നഗരിയിൽ തുടക്കമായി. വിശുദ്ധ കഅ്ബയുടെ വിവിധ കാലഘട്ടങ്ങളിലെ ചരിത്രപരമായ മാറ്റങ്ങളും നിർമാണ രീതികളുമാണ് പ്രദർശനത്തിന്റെ പ്രധാന ആകർഷണം.
എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ എം ദുൽഫുഖാർ അലി സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശാഹുൽ ഹമീദ് ഹാദി, സയ്യിദ് സിനാൻ ജമലുല്ലൈലി പരുത്തിക്കോട്, സയ്യിദ് സ്വബാഹ് ശിഹാബ്, അബ്ദുർറഹീം സഅദി മഞ്ഞപ്പറ്റ, സി കെ ഖാലിദ് സഖാഫി, ഉവൈസ് അദനി വെട്ടുപാറ, ശിഹാബ് അദനി എരഞ്ഞിമാവ്, സഫീർ കുറ്റിപ്പാല, സഈദ് അദനി പരപ്പനങ്ങാടി സംബന്ധിച്ചു.
ഹജ്ജ്, ഉംറ തീർഥാടകർക്കായി സംഘടിപ്പിക്കുന്ന 27ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഇന്ന് സ്വലാത്ത് നഗർ മഅദിൻ അക്കാദമിയിൽ നടക്കും. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്. സർക്കാർ ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. ഒരു പകൽ നീണ്ടു നിൽക്കുന്ന ക്യാമ്പിൽ കൂറ്റമ്പാറ അബ്ദുർറഹ്്മാൻ ദാരിമി ക്ലാസ്സ് നയിക്കും. സംസ്ഥാന അസ്സിസ്റ്റന്റ് ട്രെയിനിംഗ് ഓർഗനൈസർ പി പി മുജീബ്‌റഹ്്മാൻ ക്ലാസ്സെടുക്കും. ഇബ്റാഹീം ബാഖവി മേൽമുറി, സുലൈമാൻ ഫൈസി കിഴിശ്ശേരി സംശയനിവാരണത്തിന് നേതൃത്വം നൽകും. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി അബ്ദുർറഹ്്മാൻ ഇണ്ണി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി അരീക്കോട്, അബൂബക്കർ അഹ്‌സനി പറപ്പൂർ, പരി മാനുപ്പ ഹാജി, വീമ്പൂർ മൊയ്തീൻകുട്ടി ഹാജി സംബന്ധിക്കും.



