Home LATEST NEWS malyalam പുതിയ വാർത്ത സിറാജുല്‍ ഹുദ ഹജ്ജ് ക്യാമ്പ് പ്രൗഢമായി

സിറാജുല്‍ ഹുദ ഹജ്ജ് ക്യാമ്പ് പ്രൗഢമായി

1
0

Source :- SIRAJLIVE NEWS

കുറ്റ്യാടി | പേരോട് അബ്ദുറഹ്മാന്‍ സഖാഫി നേതൃത്വം നല്‍കിയ സിറാജുല്‍ ഹുദ ഹജ്ജ് ക്യാമ്പിന് പ്രൗഢ സമാപനം. ജില്ലക്കകത്തും പുറത്തു നിന്നുമായി മൂന്നൂറിലധികം ഹാജിമാരാണ് ക്യാമ്പില്‍ പങ്കെടുത്തത്.

പരിശുദ്ധ ഹജ്ജിലെ വിവിധ കര്‍മങ്ങളുടെ പ്രായോഗിക രൂപങ്ങള്‍, മക്ക, മദീന എന്നിവിടങ്ങളിലെ പ്രധാന മസ്ജിദുകള്‍, മസാറുകള്‍ തുടങ്ങിയവ ക്യാമ്പില്‍ വിശദീകരിച്ചു.

സിറാജുല്‍ ഹുദ ശരീഅത്ത് കോളജ് സീനിയര്‍ മുദരിസ് ഇബ്രാഹീം സഖാഫി കുമ്മോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ടൗണ്‍ മസ്ജിദ് ഖത്വീബ് മുത്തലിബ് സഖാഫി പാറാട് ആമുഖ ഭാഷണം നടത്തി. സിറാജുല്‍ ഹുദ വയനാട് റോഡ് കാമ്പസില്‍ രാവിലെ 10ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് അഞ്ചോടെ സമാപിച്ചു.