Home tech news malyalam സര്‍ക്കാരിനു തിരിച്ചടി; തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറുടെ നിയമനം റദ്ദാക്കി ഹൈക്കോടതി

സര്‍ക്കാരിനു തിരിച്ചടി; തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറുടെ നിയമനം റദ്ദാക്കി ഹൈക്കോടതി

1
0

Source :- KERALA BHOOSHANAM NEWS

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറായി ഇടതുസംഘടനാ നേതാവ് സി.എന്‍.രാമനെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയോട് ആലോചിക്കാതെയാണ് നിയമനം നടത്തിയതെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. സി.എന്‍.രാമനു മതിയായ യോഗ്യത ഇല്ലെന്നും വിരമിക്കല്‍ ആനുകൂല്യം അടക്കം നല്‍കരുതെന്നും കോടതി വ്യക്തമാക്കി.
ഡിസംബര്‍14നാണ് സി.എന്‍. രാമന്‍ തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറായി ചുമതലയേറ്റത്. ഇതിനു പിന്നാലെ ദേവസ്വം കമ്മിഷണര്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിയില്‍ എത്തിയിരുന്നു. ജനുവരി 31നാണ് സി.എന്‍. രാമന്‍ വിരമിക്കുന്നത്. അതേദിവസം തന്നെയാണ് നിയമനം റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടതും.
ഇത്തരത്തിലുള്ള പോസ്റ്റുകളിലേക്കു നിയമിക്കുമ്പോള്‍ ഹൈക്കോടതിയോട് ആലോചിക്കണമെന്ന് നേരത്തേതന്നെ നിര്‍ദേശം നല്‍കിയിരുന്നു. ശബരിമല തീര്‍ഥാടനകാലത്ത് ദിവസവും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട കേസുകള്‍ നിരന്തരം കേട്ടിരുന്നതായും കോടതി അറിയിച്ചു. ഇതിനിടയിലാണ് ചട്ടം ലംഘിച്ചുള്ള നിയമനം നടത്തിയത്. തിരുവിതാംകൂര്‍ എംപ്ലോയി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു സി.എന്‍. രാമന്‍.