Home LATEST NEWS malyalam പുതിയ വാർത്ത സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

1
0

Source :- SIRAJLIVE NEWS

കൊച്ചി| സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്നലെ ഒരു പവന് 320 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് പവന് 560 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54280 രൂപയായി. രണ്ട് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 880 രൂപയുടെ വര്‍ധനവാണുണ്ടായത്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കൂടി 6785 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ ഉയര്‍ന്ന് 5650 രൂപയുമായി.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളി വില ഒരു രൂപ വര്‍ധിച്ച് 92 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളി വില 103 രൂപയാണ്.