Home lifestyle malyalam വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സംഭവത്തില്‍ എയര്‍ ഇന്ത്യയോട് വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് തേടി

വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സംഭവത്തില്‍ എയര്‍ ഇന്ത്യയോട് വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് തേടി

1
0

Source :- MANGALAM NEWS

ministry of aviation, air india

representing image

വിമാന സര്‍വീസുകള്‍ റദ്ദാക്കിയതില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് റിപ്പോര്‍ട്ട് തേടി വ്യോമസേന മന്ത്രാലയം.റദ്ദാകാനുള്ള കാരണമായത് രാജ്യവ്യാപകമായി ജീവനക്കാര്‍ സമരത്തിലായതാണ്.ജീവനക്കാര്‍ അലവന്‍സ് കൂട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിക്ക് ലീവ് എടുത്തായിരുന്നു പ്രതിഷേധിച്ചത്.

പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കാനും ഡിജിസിഎ മാനദണ്ഡങ്ങള്‍ക്കനുസൃതമായി യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാനും വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി മുതല്‍ 90 ഓളം വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത്. വിമാനങ്ങള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലായി. എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വലഞ്ഞു.എയര്‍ ഇന്ത്യ അധികൃതര്‍ വിഷത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

യാത്രക്കാരോട് ക്ഷമചോദിക്കുന്നുവെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പറഞ്ഞു.

Ads by Google