Home tech news malyalam വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച സംഭവം; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച സംഭവം; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

1
0

Source :- KERALA BHOOSHANAM NEWS

ബംഗളൂരു: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്‌ക്കെതിരെയും ഐടി സെല്‍ മേധാവി അമിത് മാളവ്യയ്‌ക്കെതിരെയും കേസ് എടുത്ത് കര്‍ണാടക പൊലീസ്. ബിജെപിയുടെ എക്‌സ് ഹാന്‍ഡിലില്‍ പങ്കുവച്ച വിദ്വേഷ വിഡിയോക്കെതിരെയാണ് നടപടി. മതവികാരം വ്രണപ്പെടുത്തല്‍, മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്‌.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിവൈ വിജയേന്ദ്രയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രമേശ് ബാബുവിന്റെ പരാതിയിലാണ് നടപടി. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുക മാത്രമല്ല 1989ലെ എസ്സി/എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കുറ്റകരമാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താന്‍ ഇടയാക്കുമെന്നും പരാതിയില്‍ പറയുന്നു. പട്ടികജാതി- വര്‍ഗ- ഒബിസി വിഭാഗത്തിനുളള സംവരണ ആനുകൂല്യങ്ങള്‍ മുസ്ലീങ്ങള്‍ക്ക് നല്‍കുന്നുവെന്ന വീഡിയോയാണ് ബിജെപി നേതാക്കള്‍ പങ്കുവച്ചത്. ഒരു കുട്ടയില്‍ വെച്ചിരിക്കുന്ന മുട്ടയുടെ രൂപത്തിലാണ് എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളെ ചിത്രീകരിക്കുന്നത്. ഇതില്‍ മുസ്ലീം എന്ന മുട്ട കൂടി വെക്കുകയും തുടര്‍ന്ന് മുട്ട വിരിഞ്ഞ് പക്ഷിയാകുമ്പോള്‍ ഭക്ഷണം കൊടുക്കുന്നത് മുസ്ലീം കുഞ്ഞിന് മാത്രമാണെന്നുമാണ് വീഡിയോയുടെ സാരാംശം. സംഭവത്തില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു.