Home LATEST NEWS malyalam പുതിയ വാർത്ത വാല്‍പാറ ദുരന്തം: മര്‍കസ് സംഘം മരണ വീടുകള്‍ സന്ദര്‍ശിച്ചു

വാല്‍പാറ ദുരന്തം: മര്‍കസ് സംഘം മരണ വീടുകള്‍ സന്ദര്‍ശിച്ചു

16
0

Source :- SIRAJLIVE NEWS

കോഴിക്കോട് |  തമിഴ്നാട് വാല്‍പാറയില്‍ വാഹനം നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ മരണപ്പെട്ട സ്‌കൂള്‍ അധ്യാപകരുടെയും ജീവനക്കാരുടെയും വീടുകള്‍ മര്‍കസ് സംഘം സന്ദര്‍ശിച്ചു. മര്‍കസ് ജനറല്‍ സെക്രട്ടറി ഉസ്താദ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് മര്‍കസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം പാങ്ങിലുള്ള മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചത്.

കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് പ്രാദേശിക നേതാക്കള്‍ക്കൊപ്പം മരണ വീടുകള്‍ സന്ദര്‍ശിച്ച സംഘം ബന്ധുക്കളെ ആശ്വസിപ്പിക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കിയ സന്നദ്ധപ്രവര്‍ത്തകരുമായും പ്രദേശവാസികളുമായും ആശയവിനിമയം നടത്തി. ചികിത്സയില്‍ കഴിയുന്നവരുടെ പുരോഗതിയും അന്വേഷിച്ചു. മര്‍കസ് ഡയറക്ടര്‍ ബോര്‍ഡ് അംഗംങ്ങളായ ഉനൈസ് മുഹമ്മദ്, വിഎം റഷീദ് സഖാഫി, ഷമീം കെകെ, ദുല്‍കിഫില്‍ സഖാഫി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.