Home ബിസിനസ്സ് business malyalam വനിതാ ബിൽ വീണപ്പോൾ കുടുംബ പാർട്ടികൾ കൈയടിക്കുകയായിരുന്നു: പ്രധാനമന്ത്രി

വനിതാ ബിൽ വീണപ്പോൾ കുടുംബ പാർട്ടികൾ കൈയടിക്കുകയായിരുന്നു: പ്രധാനമന്ത്രി

16
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

വനിതാ സംവരണ ബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിൽ രാജ്യത്തെ സ്ത്രീകളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് ചോദിച്ചു. കോൺഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ പാർട്ടികളുടെ സ്വാർത്ഥത കാരണമാണ് ബിൽ പരാജയപ്പെട്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബിൽ വീണപ്പോൾ കുടുംബ പാർട്ടികൾ കൈയടിക്കുകയായിരുന്നുവെന്നും ഇത് രാജ്യത്തെ സ്ത്രീകളുടെ ആത്മാഭിമാനത്തിനേറ്റ മുറിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീശക്തിയെ അപമാനിച്ചവർക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകൾ മാപ്പ് നൽകില്ലെന്നും ഈ പാപത്തിനുള്ള ശിക്ഷ അവർക്ക് ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

2029 മുതൽ വനിതാ സംവരണം നടപ്പിലാക്കാനുള്ള സത്യസന്ധമായ നീക്കമാണ് സർക്കാർ നടത്തിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആരിൽ നിന്നും ഒന്നും കവർന്നെടുക്കാനല്ല, മറിച്ച് പകുതി വരുന്ന ജനസംഖ്യയുടെ അവകാശങ്ങൾ ഉറപ്പാക്കാനാണ് നാരിശക്തി വന്ദൻ നിയമത്തിലൂടെ ശ്രമിച്ചത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അനുപാതത്തിൽ പ്രാതിനിധ്യം ഉറപ്പാക്കുന്ന തരത്തിലായിരുന്നു നിയമം വിഭാവനം ചെയ്തത്. എന്നാൽ, മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ച് കള്ളപ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

കോൺഗ്രസിനും സഖ്യകക്ഷികൾക്കുമെതിരെ രൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. കോൺഗ്രസ് പലവട്ടം ബിൽ പാസാകാതിരിക്കാൻ ഗൂഢാലോചന നടത്തിയെന്നും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഇന്ന് പ്രാദേശിക പാർട്ടികളെ ആശ്രയിച്ച് ജീവിക്കുന്ന ഒരു പരാദജീവിയായി മാറിയിരിക്കുകയാണ്.

കുടുംബ പാർട്ടികൾ അവരുടെ കുടുംബത്തിന് പുറത്തുള്ളവർ വളരുന്നത് ആഗ്രഹിക്കുന്നില്ല. തമിഴ്‌നാട്ടിലും ബംഗാളിലും കൂടുതൽ എം.പിമാരെയും എം.എൽ.എമാരെയും തിരഞ്ഞെടുക്കാനുള്ള അവസരമാണ് ഈ രാഷ്ട്രീയ കക്ഷികൾ ഇല്ലാതാക്കിയതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.