Home lifestyle malyalam രാജ്യത്തെ ഏറ്റവും ധനികയായ സാവിത്രി ജിൻഡാൽ കോൺ​ഗ്രസ് വിട്ടു ; ഇനി ബിജെപിയില്‍

രാജ്യത്തെ ഏറ്റവും ധനികയായ സാവിത്രി ജിൻഡാൽ കോൺ​ഗ്രസ് വിട്ടു ; ഇനി ബിജെപിയില്‍

1
0

Source :- MANGALAM NEWS

കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് 10 വര്‍ഷം കുരുക്ഷേത്ര എംപിയായിരുന്നു നവീൻ ജിൻഡാൽ

congress

photo – twitter

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയും മുൻ ഹരിയാന മന്ത്രിയുമായ സാവിത്രി ജിന്‍ഡാല്‍ കോണ്‍ഗ്രസ് അംഗത്വം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച് തൊട്ടടുത്ത ദിവസമാണ് സാവിത്രിയുടെ ബിജെപി പ്രവേശനം. മകൾ സീമ ജിൻഡാലും ബിജെപിയിൽ ചേർന്നിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് മുൻ ഹരിയാന മന്ത്രി കൂടിയായ സാവിത്രി കോൺ​ഗ്രസ് വിടുകയാണെന്ന് പ്രഖ്യാപിച്ചത്.

ഹിസാറിലെ ജനങ്ങളെ പ്രതിനിധീകരിച്ച് 10 വർഷം എംഎൽഎയായി, മന്ത്രിയെന്ന നിലയിൽ നിസ്വാർത്ഥമായി ഹരിയാന സംസ്ഥാനത്തെ സേവിച്ചു. ഹിസാറിലെ ജനങ്ങൾ എൻ്റെ കുടുംബമാണ്, എൻ്റെ കുടുംബത്തിൻ്റെ ഉപദേശപ്രകാരം ഞാൻ ഇന്ന് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുന്നു’, സാവിത്രി ജിൻഡാല്‍ പറഞ്ഞു.

നവീൻ ജിൻഡാൽ പാര്‍ട്ടിയില്‍ ചേർന്ന് മണിക്കൂറുകൾക്ക് ശേഷം, അദ്ദേഹം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുരുക്ഷേത്രയിൽ നിന്ന് മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് 10 വര്‍ഷം കുരുക്ഷേത്ര എംപിയായിരുന്നു നവീൻ ജിൻഡാൽ. ‘കോൺഗ്രസ് നേതൃത്വത്തിനും അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനും ഞാൻ നന്ദി പറയുന്നു. ഇന്ന്, ഞാൻ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെക്കുകയാണ്’, നവീൻ ജിൻഡാൽ എക്‌സിൽ കുറിച്ചിരുന്നു.

Ads by Google