Source :- SIRAJLIVE NEWS
ഹൈദരാബാദിൽ പ്രവർത്തിക്കുന്ന മൗലാന ആസാദ് നാഷനൽ ഉറുദു സർവകലാശാലയിൽ 2026-27 അധ്യയനവർഷത്തെ വിവിധ പ്രോഗ്രാമുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സർവകലാശാലയാണിത്. മെറിറ്റ് അടിസ്ഥാനമാക്കിയും പ്രവേശന പരീക്ഷ നടത്തിയുമാണ് തിരഞ്ഞെടുക്കുക. പ്രവേശന പരീക്ഷക്ക് മലപ്പുറത്ത് പരീക്ഷാ കേന്ദ്രമുണ്ടാകും.
പിഎച്ച് ഡി പ്രോഗ്രാമുകൾ (പ്രവേശന പരീക്ഷ മുഖേന)
അറബിക്, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി, പേർഷ്യൻ, ജേർണലിസം ആൻഡ് മാസ്സ് കമ്യൂണിക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, മാനേജ്മെന്റ്, ഇസ്‌ലാമിക് സ്റ്റഡീസ്, സോഷ്യൽ വർക്ക്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, കന്പ്യൂട്ടർ സയൻസ്, കംപാരറ്റീവ് ലിറ്ററേച്ചർ, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം എൽ ടി), സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ട്രാൻസ്‌ലേഷൻ സ്റ്റഡീസ്, കൊമേഴ്സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഡെക്കാൻ സ്റ്റഡീസ്, ലോ, സോഷ്യൽ ഇൻക്ലൂഷൻ, ലാംഗ്വേജ് ടീച്ചിംഗ് ഇൻ മദ്‌റസ, എജ്യുക്കേഷൻ, ഉർദു കൾച്ചർ സ്റ്റഡീസ്, വിമൻ സ്റ്റഡീസ്.
പി ജി പ്രോഗ്രാമുകൾ (പ്രവേശന പരീക്ഷ മുഖേന)
എം ബി എ, എം സി എ, എം ടെക്, എം എഡ്, എൽ എൽ എം, എം എ
യു ജി പ്രോഗ്രാമുകൾ
ബി ടെക് കന്പ്യൂട്ടർ സയൻസ്, ബി ടെക്, ബി ടെക് കന്പ്യൂട്ടർ സയൻസ് (ലാറ്ററൽ എൻട്രി), ബി ടെക് സിവിൽ എൻജിനീയറിംഗ് (സെൽഫ് ഫിനാൻസിംഗ്) റെഗുലർ മോഡ്, എൽ എൽ ബി, ബി എ. എൽ എൽ ബി (ഓണേഴ്‌സ്), ബി എഡ്, ബി ടെക് കന്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ബി ടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ബി ടെക് ഇൻഫർമേഷൻ ടെക്‌നോളജി, ബി ടെക് സിവിൽ എൻജിനീയറിംഗ്.
പ്രൊഫഷനൽ ഡിപ്ലോമകൾ ( പ്രവേശന പരീക്ഷ മുഖേന)
എലിമെന്ററി എജ്യുക്കേഷനിൽ ഡിപ്ലോമ (ഡി എൽ എഡ്),പോളിടെക്‌നിക്-ഡിപ്ലോമ ഇൻ എൻജിനീയറിംഗ്- സിവിൽ, കന്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ ആൻഡ് അപ്പാരൽ ടെക്‌നോളജീസ്, പോളിടെക്‌നിക്- ഡിപ്ലോമ ഇൻ എൻജിനീയറിംഗ് ലാറ്ററൽ എൻട്രി.
ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ (മെറിറ്റ് അടിസ്ഥാനത്തിൽ)
ഉറുദു, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, പേർഷ്യൻ, ട്രാൻസ്‌ലേഷൻ സ്റ്റഡീസ്, വിമൻ സ്റ്റഡീസ്, സോഷ്യോളജി, എം എസ് ഡബ്ല്യു, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, പൊളിറ്റിക്കൽ സയൻസ്, ഇസ്‌ലാമിക് സ്റ്റഡീസ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, ജേർണലിസം, മാസ്സ് കമ്മ്യൂണിക്കേഷൻ, എം എ. ജെ എം സി (ലാറ്ററൽ എൻട്രി), എം കോം, എം എസ്‌സി (മാത്തമാറ്റിക്‌സ്), എം എസ്‌സി (ഫിസിക്‌സ്), എം എസ്‌സി (കെമിസ്ട്രി), എം എസ്‌സി (ബോട്ടണി), എം എസ്‌സി (സുവോളജി), എം എസ്‌സി (ഇൻഡസ്ട്രിയൽ കെമിസ്ട്രി), എം എസ്‌സി (ബയോഇൻഫോർമാറ്റിക്‌സ്), പി ജി ഡിപ്ലോമ ഇൻ ടീച്ചിംഗ് ഇംഗ്ലീഷ് (പി ജി ഡി ഇ) ഫുൾ ടൈം, എം എ ഫിലിം മേക്കിംഗ് (സെൽഫ് ഫിനാൻസ് മോഡ്).
പി ജി ഡിപ്ലോമ പ്രോഗ്രാമുകൾ പാർട്ട് ടൈം (മെറിറ്റ് അടിസ്ഥാനത്തിൽ)
ഫംഗ്ഷനൽ ഉറുദു, ഹിന്ദി ആൻഡ് ട്രാൻസ്‌ലേഷൻ, പ്രൊഫഷനൽ അറബിക്, ട്രാൻസ്‌ലേഷൻ, ആൾട്ടർനേറ്റീവ് ഡിസ്പ്യൂട്ട് റെസല്യൂഷൻ പി ജി ഡിപ്ലോമ, സൈബർ ലോ ആൻഡ് ഡിജിറ്റൽ ഗവേണൻസ് പി ജി ഡിപ്ലോമ.
ഡിപ്ലോമ പ്രോഗ്രാമുകൾ പാർട്ട് ടൈം(മെറിറ്റ് അടിസ്ഥാനത്തിൽ)
ഉറുദു, അറബിക്, പേർഷ്യൻ, പഷ്‌തോ, ഫ്രഞ്ച്, റഷ്യൻ, ഇസ്‌ലാമിക് സ്റ്റഡീസ്, തെലുഗു, ടർക്കിഷ്, കാലിഗ്രഫി, തഹ്‌സീൻ-ഇ-ഗസൽ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ പഷ്തോ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫ്രഞ്ച്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ തെലുഗു. കൂടാതെ വിവിധ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കും ഡിപ്ലോമ ആൻഡ് യു ജി പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ഒൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക് https://manuu.edu.in സന്ദർശിക്കുക. അവസാന തീയതി പ്രവേശന പരീക്ഷ മുഖേനയുള്ള പ്രോഗ്രാമുകൾക്ക് ഈ മാസം 27, മെറിറ്റ് അടിസ്ഥാനമായുള്ള പ്രോഗ്രാമുകൾക്ക് ജൂൺ പത്ത്.



