Home tech news malyalam മാഹിയിലെ സ്ത്രീകള്‍ക്കെതിരായ അശ്ലീല പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്

മാഹിയിലെ സ്ത്രീകള്‍ക്കെതിരായ അശ്ലീല പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്

1
0

Source :- KERALA BHOOSHANAM NEWS

കോഴിക്കോട്: മാഹിയിലെ സ്ത്രീകള്‍ക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്. ഐപിസി 153 (A), 125 വകുപ്പുകള്‍ പ്രകാരമാണ് മാഹി പൊലീസ് കേസെടുത്തത്.
മാഹി സ്വദേശി സുനില്‍ കുമാറിന്റെ പരാതിയിലാണ് പൊലീസ് നടപടി. ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് പി.സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയത്. മാഹി ഗുണ്ടകളും റൗഡികളും തെമ്മാടികളും കൂത്താടിയ പ്രദേശമാണെന്നാണ് പി.സി.ജോര്‍ജ് പ്രസംഗിച്ചത്.