Home LATEST NEWS malyalam പുതിയ വാർത്ത മധ്യവയസ്‌കനെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് സ്വര്‍ണ മാലയും ഫോണും കവര്‍ന്ന കേസ്; പ്രതികള്‍ പിടിയില്‍

മധ്യവയസ്‌കനെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് സ്വര്‍ണ മാലയും ഫോണും കവര്‍ന്ന കേസ്; പ്രതികള്‍ പിടിയില്‍

12
0

Source :- SIRAJLIVE NEWS

കൊച്ചി  | ആലുവ റെയില്‍വേ സ്റ്റേഷനില്‍വച്ച് മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം സ്വദേശി ചാര്‍ളി എന്ന് വിളിക്കുന്ന ആലുംവിള പുത്തന്‍ വീട്ടില്‍ സുഗേഷ് ( 25), സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച ആലപ്പുഴ തുമ്പോളി പള്ളിക്കത്തെയില്‍ എബി (49) എന്നിവരെയാണ് എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആറിന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആയിരുന്നു സംഭവം. എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍നിന്നും തൃശൂര്‍ സ്വദേശിയെ തള്ളിയിട്ടു ഗുരുതര പരുക്കേല്‍പ്പിച്ച് ഒന്നര പവന്റെ സ്വര്‍ണ മാലയും മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്.

പ്രതിയുടെ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി സുനിലിന്റെ രണ്ട് പല്ലുകള്‍ നഷ്ടമാകുകയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാവുകയും ചെയ്തു.

പ്രതികളെ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് എറണാകുളം സബ് ജയിലില്‍ അടച്ചു.