Source :- SIRAJLIVE NEWS
തിരുവനന്തപുരം | ആശുപത്രിയിലേക്ക് കൊണ്ട് പോകവെ ആംബുലന്‍സില്‍നിന്ന് ഇറങ്ങിയോടിയ രോഗിയെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശിയായ ഇയാള്‍ക്ക് പേവിഷബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇഞ്ചക്കല്‍ ഭാഗത്ത് എത്തിയപ്പോള്‍ അക്രമാസക്തനായ രോഗി ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ത്ത് പുറത്തേക്ക് ഓടുകയായിരുന്നു.പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ 108 ആംബുലന്‍സില്‍ വിവരം അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് ഇയാളെ നെയ്യാറ്റിന്‍കരയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.



