Home tech news malyalam ‘പണം വാഗ്ദാനം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മോദിയുടെ ശ്രമമെന്ന് തൃണമൂല്‍’, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

‘പണം വാഗ്ദാനം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മോദിയുടെ ശ്രമമെന്ന് തൃണമൂല്‍’, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

1
0

Source :- KERALA BHOOSHANAM NEWS

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി. ഇഡി പിടിച്ചെടുത്ത 3,000 കോടി പണം പാവപ്പെട്ടവര്‍ക്ക് നല്‍കുമെന്ന പരാമര്‍ശത്തിന്മേലാണ് പരാതി. പണം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമെന്നാണ് ടിഎംസി പരാതിയില്‍ പറയുന്നത്. വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കൃഷ്ണനഗര്‍ ബിജെപി സ്ഥാനാര്‍ത്ഥി അമൃത റോയിക്കെതിരെയും പരാതി നല്‍കി.