Home LATEST NEWS malyalam പുതിയ വാർത്ത നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

1
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും നിവേദ്യത്തിലും പ്രസാദത്തിലും അരളി പൂവ് ഒഴിവാക്കണമെന്ന് നിര്‍ദേശം. എന്നാല്‍ പൂജ്ക്ക് അരളി ഉപയോഗിക്കാമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. നാളെ മുതല്‍ ക്ഷേത്രത്തില്‍ തീരുമാനം നടപ്പിലാക്കും.

ഹരിപ്പാട് അരളി ചെടിയുടെ പൂവ് കഴിച്ച യുവതി മരിച്ചിരുന്നു. തുടര്‍ന്ന് അരളിയില്‍ വിഷാംശമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

അരളിയിലെ വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നേരത്തെ അറിയിച്ചിരുന്നു. അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിര്‍ദ്ദേശം ഉയര്‍ന്നതോടെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യം ചര്‍ച്ച ചെയ്തത്.

ഇന്ന് നടന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാന്‍ ക്ഷേത്ര ഉപദേശക സമിതികള്‍ തീരുമാനമെടുത്തിരുന്നു.