Home LATEST NEWS malyalam പുതിയ വാർത്ത താഴ്ചയിലേക്കു മറിഞ്ഞ എസ്‌കവേറ്റര്‍ ഉയര്‍ത്തിയെടുക്കല്‍; താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

താഴ്ചയിലേക്കു മറിഞ്ഞ എസ്‌കവേറ്റര്‍ ഉയര്‍ത്തിയെടുക്കല്‍; താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

14
0

Source :- SIRAJLIVE NEWS

കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം. സംരക്ഷണ ഭിത്തി നവീകരണ പ്രവൃത്തിക്കിടെ ആറാം വളവില്‍ താഴ്ചയിലേക്കു മറിഞ്ഞ എസ്‌കവേറ്റര്‍ ഉയര്‍ത്തിയെടുക്കുന്നതിനാണ് പകല്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ പത്തിനും വൈകിട്ട് അഞ്ചിനുമിടയിലാണ് പ്രവൃത്തി നടക്കുക.

ഭാരവാഹനങ്ങള്‍ക്കും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും ചുരത്തില്‍ പൂര്‍ണ നിയന്ത്രണവും മറ്റു വാഹനങ്ങള്‍ക്ക് ഭാഗിക നിയന്ത്രണവും ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. തിങ്കളാഴ്ച ഉച്ചക്കാണ് എസ്‌കവേറ്റര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്കു പതിച്ചത്.

ഒമ്പതാം വളവില്‍ പുതിയ കൈവരിയൊരുക്കുന്നതിന്റെ തുടര്‍പ്രവൃത്തിയും ഇന്ന് നടക്കും. വ്യൂ പോയിന്റില്‍ പാറയിടിഞ്ഞ ഭാഗത്ത് ഗാബിയോണ്‍ നെറ്റ് ഇടുന്ന പ്രവൃത്തിയാണ് നടക്കുക.