Source :- SIRAJLIVE NEWS
റായ്പുര്‍ | ഛത്തിസ്ഗഢിലെ ശക്തി ജില്ലയിലെ വേദാന്ത ഊര്‍ജ നിലയത്തിലുണ്ടായ പൊട്ടിത്തെറിയില്‍ മരണം പത്തായി. 40 ഓളം പേര്‍ക്ക് ചെയ്തു. പരുക്കേറ്റവരെ റായ്ഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സക്തി ജില്ലാ പോലീസ് സൂപ്രണ്ട് പ്രഫുല്‍ താക്കൂര്‍ അറിയിച്ചു. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്.
സംഭവത്തില്‍ കൃത്യവും സമഗ്രവുമായ അന്വേഷണം നടത്തുമെന്ന് റായ്ഗര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മഹേഷ് ശര്‍മ പറഞ്ഞു.
ഇന്ന് ഉച്ചക്ക് 2.30ഓടെ ഉച്ചഭക്ഷണ ഇടവേളയിലായിരുന്നു സംഭവം. നാലുപേര്‍ സംഭവസ്ഥലത്തും ആറുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരണപ്പെട്ടത്. ചൂടുവെള്ളം വഹിക്കുന്ന പൈപ്പ്‌ലൈനാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബോയ്‌ലര്‍ പൊട്ടിത്തെറിച്ചുവെന്നായിരുന്നു ആദ്യ റിപോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. യഥാര്‍ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.
സ്ഥാപനത്തില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.



